ഗാസയില്‍ പ്രഖ്യാപിച്ച 4 ദിവസത്തെ വെടിനിര്‍ത്തല്‍ വ്യാഴാഴ്ച പ്രാബല്യത്തില്‍ വരും; ബന്ദികളെ മോചിപ്പിക്കും

ഗാസയില്‍ പ്രഖ്യാപിച്ച നാലു ദിവസത്തെ വെടിനിര്‍ത്തല്‍ ഇന്ന് മുതല്‍. രാവിലെ 10 മണിയോടെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഹമാസ് അറിയിച്ചു.

author-image
Priya
New Update
ഗാസയില്‍ പ്രഖ്യാപിച്ച 4 ദിവസത്തെ വെടിനിര്‍ത്തല്‍ വ്യാഴാഴ്ച പ്രാബല്യത്തില്‍ വരും; ബന്ദികളെ മോചിപ്പിക്കും

ജെറുസലേം: ഗാസയില്‍ പ്രഖ്യാപിച്ച നാലു ദിവസത്തെ വെടിനിര്‍ത്തല്‍ ഇന്ന് മുതല്‍. രാവിലെ 10 മണിയോടെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഹമാസ് അറിയിച്ചു.

ആദ്യഘട്ടത്തില്‍ ഹമാസ് 50 ബന്ദികളെ മോചിപ്പിക്കും. തങ്ങളുടെ ജയിലുകളിലുള്ള 150 പലസ്തീന്‍ പൗരന്മാരെ ഇസ്രയേലും വിട്ടയക്കും. ഇരുപക്ഷവും കൂടുതലായും സ്ത്രീകളെയും കുട്ടികളെയുമാണ് വിട്ടയക്കുന്നത്.

ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് വെടിനിര്‍ത്തലിന് ധാരണയായത്. ഇസ്രയേല്‍ മന്ത്രിസഭ വെടിനിര്‍ത്തല്‍ കരാറിന് കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു.

 

ലോകരാജ്യങ്ങളും വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്തു. അതേസമയം വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നാലും ഇസ്രയേല്‍ സൈന്യം ഗാസയില്‍ തുടരുമെന്ന് ഇസ്രയേല്‍ പ്രതിരോധ കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.

israel hamas war gaza cease fire