രശ്മിക മന്ദാനയുടെ ഡീപ്ഫെയ്ക് വിഡിയോ; 4 പേര്‍ കസ്റ്റഡിയില്‍, ചോദ്യം ചെയ്യുന്നു

നടി രശ്മിക മന്ദാനയുടെ ഡീപ്ഫെയ്ക് വിഡിയോ കേസില്‍ 4 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുവെന്ന് വിവരം. വീഡിയോ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത നാലുപേരെയാണ് തിരിച്ചറിഞ്ഞത്.

author-image
Priya
New Update
രശ്മിക മന്ദാനയുടെ ഡീപ്ഫെയ്ക് വിഡിയോ; 4 പേര്‍ കസ്റ്റഡിയില്‍, ചോദ്യം ചെയ്യുന്നു

ന്യൂഡല്‍ഹി: നടി രശ്മിക മന്ദാനയുടെ ഡീപ്ഫെയ്ക് വിഡിയോ കേസില്‍ 4 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുവെന്ന് വിവരം. വീഡിയോ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത നാലുപേരെയാണ് തിരിച്ചറിഞ്ഞത്.

മെറ്റയുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നാലു പേരെ തിരിച്ചറിഞ്ഞതെന്നും പൊലീസ് അറിയിച്ചു. ഇവര്‍ക്ക് വ്യാജപ്പേരുകളില്‍ സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ടകളുണ്ട്.

ഇവര്‍ ഡീപ്‌ഫെയ്ക് വിഡിയോ അപ്ലോഡ് ചെയ്തവരാണെന്നും ഇത് ഉണ്ടാക്കിയവരെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

ഒരു മാസം മുന്‍പാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച രശ്മിക മന്ദാനയുടെ ഡീപ്പ്‌ഫെയ്ക് ദൃശ്യങ്ങള്‍ പ്രതികള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.

യഥാര്‍ഥത്തില്‍ ഈ ദൃശ്യങ്ങള്‍സാറ പട്ടേല്‍ എന്ന യുവതിയുടെതായിരുന്നു.
സാറയുടെ മുഖം എഐ സാങ്കേതിക വിദ്യയിലൂടെ മാറ്റി രശ്മികയുടെ മുഖം വച്ചാണ് വിഡിയോ നിര്‍മിച്ചത്.

സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മിഷന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നവംബര്‍ 11ന് ഡല്‍ഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Rashmika Mandana deepfake video case