കേരളത്തില്‍ 300 പേര്‍ക്ക് കൂടി കോവിഡ്; 2341 ആക്ടീവ് കേസുകള്‍, 3 മരണം

24 മണിക്കൂറിനിടെ കേരളത്തില്‍ 300 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ആക്ടീവ് കേസുകള്‍ 2341 ആയി. സംസ്ഥാനത്ത് മൂന്ന് പേര്‍ കൂടി മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

author-image
Priya
New Update
കേരളത്തില്‍ 300 പേര്‍ക്ക് കൂടി കോവിഡ്; 2341 ആക്ടീവ് കേസുകള്‍, 3 മരണം

തിരുവനന്തപുരം: 24 മണിക്കൂറിനിടെ കേരളത്തില്‍ 300 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ആക്ടീവ് കേസുകള്‍ 2341 ആയി. സംസ്ഥാനത്ത് മൂന്ന് പേര്‍ കൂടി മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

24 മണിക്കൂറിനിടെ രാജ്യത്ത് 358 പേര്‍ക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 2669 ആണ്. കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രത കര്‍ശനമാക്കി.

ഇന്ന് കൂടുതല്‍ സംസ്ഥാനങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കും. ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ കൂടുതല്‍ പരിശോധന നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.

വരും ദിവസങ്ങളിലെ രോഗവ്യാപനം കൂടി പരിഗണിച്ചാകും കേന്ദ്ര സര്‍ക്കാരിന്റെ തുടര്‍ നടപടികള്‍ ഉണ്ടാവുക. രാജ്യത്ത് ഇതുവരെ 21 പേരിലാണ് ജെഎന്‍ 1 കോവിഡ് ഉപ വകഭേദം കണ്ടെത്തിയിട്ടുള്ളത്.

kerala covid death