മധ്യപ്രദേശില്‍ 28 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

മധ്യപ്രദേശില്‍ 28 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ മംഗുഭായ് പട്ടേല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

author-image
Web Desk
New Update
മധ്യപ്രദേശില്‍ 28 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

ഭോപാല്‍: മധ്യപ്രദേശില്‍ 28 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ മംഗുഭായ് പട്ടേല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.18 മന്ത്രിമാര്‍ക്ക് ക്യാബിനറ്റ് പദവിയും 10 പേര്‍ക്ക് സഹമന്ത്രിസ്ഥാനവുമാണ് നല്‍കിയിരിക്കുന്നത്. സഹമന്ത്രിമാരില്‍ ആറുപേര്‍ക്ക് സ്വതന്ത്രചുമതലയുണ്ട്. 28 മന്ത്രിമാരില്‍ 11 പേരും ഒ.ബി.സി. വിഭാഗത്തില്‍നിന്നുള്ളവരാണ്.

ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയയും നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തടുര്‍ന്ന് കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ച പ്രഹ്ലാദ് പട്ടേലും മന്ത്രിസഭയിലുണ്ട്. മന്ത്രിസഭയില്‍ അഞ്ചു വനിതകളാണുള്ളത്.

കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ ജോതിരാദിത്യ സിന്ധ്യപക്ഷത്തുനിന്ന് നാലുപേര്‍ക്ക് മന്ത്രിസ്ഥാനം ലഭിച്ചു. ചൗഹാന്‍ മന്ത്രിസഭയിലുണ്ടായിരുന്ന പ്രദ്യുമ്നസിങ് തോമര്‍, തുളസി റാം സിലാവത്, ഗോവിന്ദ് സിങ് രജ്പുത് എന്നിവര്‍ക്കുപുറമേ ഐഡല്‍ സിങ് കന്‍സാനയ്ക്കും സിന്ധ്യ പക്ഷത്തുനിന്ന് മന്ത്രിസ്ഥാനം ലഭിച്ചു.

നേരത്തെ മുഖ്യമന്ത്രിയായി മോഹന്‍ യാദവും ഉപമുഖ്യമന്ത്രിമാരായി ജദീഷ് ദേവ്ദയും രാജേന്ദ്ര ശുക്ലയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. കേന്ദ്രമന്ത്രിയായിരുന്ന നരേന്ദ്രസിങ് തോമറാണ് സ്പീക്കര്‍.

Latest News madhyapradesh newsupdate ministers