തൃശൂരില്‍ ബിരിയാണി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; 25 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

പെരിഞ്ഞനത്ത് ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് 25 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. ആര്‍.എം.വി.എച്ച്. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയത്.

author-image
Web Desk
New Update
തൃശൂരില്‍ ബിരിയാണി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; 25 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

തൃശൂര്‍: പെരിഞ്ഞനത്ത് ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് 25 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. ആര്‍.എം.വി.എച്ച്. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയത്. ആരുടെയും നില ഗുരുതരമല്ല.

സ്‌കൂളില്‍ കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങില്‍ പുറത്തുനിന്ന് കൊണ്ടുവന്ന ബിരിയാണി കഴിച്ചവര്‍ക്കാണ് ഛര്‍ദിയും വയറു വേദനയും അനുഭവപ്പെട്ടത്. ബിരിയാണിക്കൊപ്പം ഐസ് ക്രീമും, പഫ്‌സും വിതരണവും നടന്നിരുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെ മുതലാണ് കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ആരോഗ്യ വിഭാഗം ഭക്ഷണം പാകം ചെയ്ത സ്ഥലത്തെത്തി പരിശോധന നടത്തി.

kerala food thrissur food poisoning