അമേരിക്കയില്‍ വെടിവെയ്പ്പ്; 22 പേര്‍ കൊല്ലപ്പെട്ടു, അക്രമി ഒളിവില്‍

അമേരിക്കയിലെ ലെവിസ്റ്റണ്‍ പട്ടണത്തില്‍ ഉണ്ടായ വെടിവെയ്പ്പില്‍ 22 പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു. വെടിവെയ്പ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

author-image
Priya
New Update
അമേരിക്കയില്‍ വെടിവെയ്പ്പ്; 22 പേര്‍ കൊല്ലപ്പെട്ടു, അക്രമി ഒളിവില്‍

വാഷിങ്ടണ്‍: അമേരിക്കയിലെ ലെവിസ്റ്റണ്‍ പട്ടണത്തില്‍ ഉണ്ടായ വെടിവെയ്പ്പില്‍ 22 പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു. വെടിവെയ്പ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

അക്രമി ഒളിവില്‍ കഴിയുകയാണെന്ന് പൊലീസ് അറിയിച്ചു.ബൗളിംഗ് ആലിയിലും പ്രാദേശിക റെസ്റ്റോറന്റിലും ബാറിലും നടന്ന വെടിവെപ്പില്‍ മരണസംഖ്യ 22 ആയി ഉയര്‍ന്നുവെന്ന് സിറ്റി കൗണ്‍സിലര്‍ റോബര്‍ട്ട് മക്കാര്‍ത്തി സിഎന്‍എന്നിനോട് പറഞ്ഞു.

ബൗളിംഗ് ആലിയില്‍ ആയുധവുമായി നില്‍ക്കുന്ന അക്രമിയുടെ ചിത്രം പൊലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. അക്രമിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു.

അതോടൊപ്പം വെള്ള എസ്യുവി കാറിന്റെ ചിത്രവും പുറത്ത് വിട്ടിട്ടുണ്ട്. വെടിവെയ്പ്പില്‍ ഏകദേശം 50 അല്ലെങ്കില്‍ 60 പേര്‍ക്ക് പരിക്കേറ്റതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

america shoot