തിരുവനന്തപുരം: 2023ലെ കേരള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ടി പത്മനാഭനാണ് ഈ വര്‍ഷത്തെ കേരളജ്യോതി പുരസ്കാരം.
സാമൂഹ്യ സേവന, സിവില്‍ സര്‍വീസ് മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് റിട്ട. ജസ്റ്റിസ് എം ഫാത്തിമ ബീവിയും കലാ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് സൂര്യ കൃഷ്ണമൂര്‍ത്തിയും കേരളപ്രഭ പുരസ്കാരത്തിന് അര്‍ഹരായി.
സാമൂഹ്യ സേവന മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് പുനലൂര്‍ സോമരാജന്, ആരോഗ്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കു ഡോ. വി പി ഗംഗാധരന്, വ്യവസായ-വാണിജ്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് രവി ഡി സി, സിവില്‍ സര്‍വീസ് മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് കെ എം ചന്ദ്രശേഖര്‍, കല (സംഗീതം) മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് പണ്ഡിറ്റ് രമേശ് നാരായണ്‍ എന്നിവര്‍ക്കാണ് കേരള ശ്രീ പുരസ്കാരം.
അടൂര്‍ ഗോപാലകൃഷ്ണന്, റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനായ കെ ജയകുമാര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍ എന്നിവരടങ്ങിയ സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.