രണ്ട് വയസുകാരിയുടെ തിരോധാനം; കുട്ടി നടന്നെത്താനുള്ള സാധ്യത തള്ളിക്കളയാതെ പൊലീസ്, ശാസ്ത്രീയ പരിശോധന നടത്തും

കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് ആരെങ്കിലും ഉപേക്ഷിച്ചതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല.അതിനാൽ കുട്ടി നടന്നെത്താനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല

author-image
Greeshma Rakesh
New Update
രണ്ട് വയസുകാരിയുടെ തിരോധാനം; കുട്ടി നടന്നെത്താനുള്ള സാധ്യത തള്ളിക്കളയാതെ പൊലീസ്, ശാസ്ത്രീയ പരിശോധന നടത്തും

 

തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ട് വയസുകാരിയുടെ തിരോധാനത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്.കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്താനുള്ള നീക്കത്തിലാണ് പൊലീസ്.കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് ആരെങ്കിലും ഉപേക്ഷിച്ചതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല.

 

അതിനാൽ കുട്ടി നടന്നെത്താനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ഈ സാഹചര്യത്തിലാണ് മറ്റു സാധ്യതകൾ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത്. കുട്ടിയിൽ നിന്നും ചോദിച്ചറിയുന്ന വിവരങ്ങളും കേസിൽ നിർണായകമാകും.

നിലവിൽ, എസ്എടി ആശുപത്രിയിൽ ചികിത്സയിലുള്ള കുഞ്ഞിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ സംഘം അറിയിച്ചു.24 മണിക്കൂർ നിരീക്ഷണത്തിന് ശേഷം ആരോഗ്യ സ്ഥിതി പരിശോധിച്ച ശേഷം കുഞ്ഞിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യുമെന്നാണ് വിവരം.

ചികിത്സ തുടരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. കുഞ്ഞിനെ സിഡബ്ല്യുസി സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റുന്നത് അടക്കം വിശദമായ കൂടിയാലോനകൾ നടത്തുമെന്നും അന്വേഷണസംഘവും വ്യക്തമാക്കി.

 

kerala police Thiruvananthapuram abduction kidnapp Scientific examination police inquiry