കുടുംബാരോഗ്യ കേന്ദ്രത്തില്‍ പരസ്യ മദ്യപാനം; 2 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ആമച്ചല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പരസ്യമായി മദ്യപിച്ച് ബഹളം ഉണ്ടാക്കിയ 2 ജീവനക്കാരെ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ സസ്‌പെന്‍ഡ് ചെയ്തു. ഡ്യൂട്ടിക്കിടെ ആശുപ്രതിയിലിരുന്ന് മദ്യപിച്ച് ബഹളം വച്ചതിന് ഓഫിസ് അറ്റന്‍ഡന്റ് കെ. അശോക് കുമാര്‍, നഴ്‌സിങ് അസിസ്റ്റന്റ് സി.കെ. അനില്‍കുമാര്‍ എന്നിവരാണ് സസ്‌പെന്‍ഷനിലായത്.

author-image
Web Desk
New Update
കുടുംബാരോഗ്യ കേന്ദ്രത്തില്‍ പരസ്യ മദ്യപാനം; 2 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

കാട്ടാക്കട: ആമച്ചല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പരസ്യമായി മദ്യപിച്ച് ബഹളം ഉണ്ടാക്കിയ 2 ജീവനക്കാരെ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ സസ്‌പെന്‍ഡ് ചെയ്തു. ഡ്യൂട്ടിക്കിടെ ആശുപ്രതിയിലിരുന്ന് മദ്യപിച്ച് ബഹളം വച്ചതിന് ഓഫിസ് അറ്റന്‍ഡന്റ് കെ. അശോക് കുമാര്‍, നഴ്‌സിങ് അസിസ്റ്റന്റ് സി.കെ. അനില്‍കുമാര്‍ എന്നിവരാണ് സസ്‌പെന്‍ഷനിലായത്. സംഭവത്തില്‍ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി വീണാ ജോര്‍ജ്
നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് നടപടി.

2 ജീവനക്കാരെ മദ്യപിച്ച് ലക്കുകെട്ടനിലയില്‍ ആശുപത്രിയില്‍ നിന്ന് പോലീസ് അറസ്റ്റു ചെയ്ത സാഹചര്യത്തെ കുറിച്ച് മെഡിക്കല്‍ ഓഫിസര്‍ ഡിഎംഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കി യിരുന്നു. ജീവനക്കാരുടെ നടപടി വകുപ്പിന് അവമതിപ്പ് ഉണ്ടാക്കിയതിനാലാണ് സസ്‌പെന്‍ഷനെന്ന് ഉത്തരവില്‍ പറയുന്നു.

ആശുപത്രിയിലെ ജീവനക്കാര്‍ തമ്മിലുള്ള ചേരിപ്പോര് കാരണം കുറേനാളായി ആശുപത്രി പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയിലാണ്. പഞ്ചായത്തിനു പോലും ആശുപത്രി പ്രവര്‍ത്തനം മെച്ചപ്പെ ടുത്തുന്നതിന് ഇടപെടാന്‍ കഴിയാത്ത സ്ഥിതി.

ആശുപത്രിയിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് തങ്ങളുടെ ഡ്യൂട്ടി സമയം കഴിഞ്ഞ് കിട്ടിയാല്‍ മതിയെന്ന മനോഭാവം. ഇത് ആശുപത്രി പ്രവര്‍ത്തനം കുത്തഴിഞ നിലയിലെത്തിച്ചു. മാത്രമല്ല ജീവനക്കാര്‍ ക്കിടയില്‍ ചേരിപ്പോരിനും കാരണമായി രോഗികളെ പരമാവധി
അകറ്റി 'സുഖ'മായി ജോലി ചെയ്യാനുള്ള താവളമായി ചിലര്‍ ആശുപത്രിയെ മാറ്റിയെന്നാണ് നാട്ടുകാരുടെ പരാതി.

അനവധി അവാര്‍ഡുകള്‍ നേടിയ ആശുപത്രിയാണ്. ലക്ഷങ്ങളാണ് ആശുപത്രി വികസനത്തിനുവേണ്ടി പഞ്ചായത്ത് ചിലവിടുന്നത്.ഈ തുകയൊക്കെ എതില്‍ ഈ എങ്ങനെയെങ്കിലും ചെലവാക്കി കാണിക്കുകയാണ് ഇപ്പോഴത്തെ രീതി.

അതീവ പിന്നാക്ക അവസ്ഥയിലും ഉള്ളവരുടെ ഏക ആശ്രയ കേന്ദ്രമാണ് ഗ്രാമീണ മേഖലയിലെ ആമച്ചല്‍ കുടുംബാരോഗ്യ കേന്ദ്രം. മികച്ച നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ആശുപത്രിയുടെ ഇപ്പോഴത്തെ സ്ഥിതി പരമദയനീയമാണ്. ഇതു സംബന്ധിച്ച് അനവധി പരാതികള്‍ അധികൃതര്‍ക്ക് നല്‍കിയിട്ടും ഫലമില്ലെന്ന്മില്ലെന്ന് പൊതു പ്രവര്‍ത്തകരും നാട്ടുകാരും പറയുന്നു. ചില ദിവസങ്ങളില്‍ ഡോക്ടര്‍ ഉണ്ടാകാറില്ല.

3 ഡോക്ടര്‍മാരാണുള്ളത്.ഒരാളില്ലെങ്കില്‍ പകരം സംവിധാനമൊരുക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തയാറാകില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രതിദിനം 300 മുതല്‍ 500 വരെ ഒപി ഉണ്ടായിരുന്ന ആശുപത്രിയില്‍ ഇപ്പോള്‍ എത്തുക പരമാവധി 100 പേര്‍. തൊട്ടടുത്ത് ആശുപത്രി ഉണ്ടായിട്ടും ദീര്‍ഘ ദൂരം യാത്ര ചെയ്ത് ബുദ്ധിമുട്ട് സഹിച്ച് മറ്റ് ആശുപത്രികളില്‍ ചികിത്സ തേടുകയാണ് ബഹു ഭൂരിപക്ഷവും. ആശുപത്രിയുടെ പ്രവര്‍ത്തനം ജനോപകാരപ്രദമാകുന്ന തരത്തിലേക്ക് മാറ്റാന്‍ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെആവശ്യം.

trivandrum news Latest News newsupdate alcohol consumption thiruvannathapuram