തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ 6 വര്‍ഷത്തില്‍ 143 പേര്‍ക്ക് വൈദ്യുതാഘാതമേറ്റ് ജീവന്‍ നഷ്ടപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഡിപ്പാര്‍ട്‌മെന്റ് തയ്യാറാക്കിയ ജില്ല തിരിച്ചുള്ള വൈദ്യുത അപകട കണക്കിലാണ് ഇത് സംബന്ധിച്ച വിവരമുള്ളത്. 2017-18-നും 2022-23-നും ഇടയില്‍ 23 പേരോളം വൈദ്യുതാഘാതമേറ്റ് ജില്ലയില്‍ മരിച്ചിട്ടുണ്ട്.
ഗ്രാമപ്രദേശങ്ങളിലെ അനധികൃത ഇലക്ട്രിക്കല്‍ വേലികള്‍, ഇലക്ട്രിക് കമ്പിയില്‍ നിന്നുള്ള ഷോക്ക്, ഇരുമ്പ് കമ്പിയോ ഗോവണിയോ ഉപയോഗിക്കുന്നതിനിടെ ഉണ്ടാകുന്ന അപകടങ്ങള്‍ എന്നിവയാണ് ഏറിയ പങ്കും മരത്തിനും കാരണം.
ലൈറ്റിംഗ് ജോലികള്‍ക്കിടെ വൈദ്യുതാഘാതമേറ്റുള്ള മരണങ്ങളും അടുത്തിടെ വര്‍ധിച്ചതായി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പറയുന്നു.
'ഈ വര്‍ഷം അത്തരം രണ്ട് കേസുകള്‍ ഉണ്ടായിട്ടുണ്ട്; ആറ്റിങ്ങലും , നെടുമങ്ങാടും. മരത്തിന്റെ മുകളില്‍ നിന്ന് സീരിയല്‍ ലൈററ്റ് താഴേക്ക് ഇടുന്നതിനിടെ ഇലക്ട്രിക് കമ്പികളില്‍ തട്ടി അപകടമുണ്ടായിട്ടിട്ടുണ്ട്. ലൈറ്റിങ് ജോലികള്‍ അശ്രദ്ധമായി ചെയ്യുമ്പള്‍ അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യങ്ങളും നിരവധിയാണ്.' തിരുവനന്തപുരം ജില്ലാ ഇന്‍സ്പെക്ടര്‍ സ്മിത കെ എസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ തല യോഗത്തിലും ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നുവെന്നും ലൈറ്റ്‌റിംഗ് വര്‍ക്കിനിടെ ഉണ്ടാകുന്ന അപകടങ്ങള്‍ മതിയായ പരിശീലനമോ ലൈസന്‍സോ ഇല്ലാതെ പ്രവര്‍ത്തിക്കുന്നതിനാലാണ് എന്നും അവര്‍ കൂട്ടിചേര്‍ത്തു.
'നിലവില്‍ ലൈറ്റ്‌റിംഗ് ജോലികള്‍ ചെയ്യുന്നതിന് ലൈസെന്‍സ് ആവശ്യമില്ല.
ജനറേറ്റര്‍ ഉപയോഗിക്കുമ്പോള്‍ മാത്രമേ ഒരു വ്യക്തിക്ക് ഒരു പെര്‍മിറ്റോ ലൈസന്‍സോ ആവശ്യമായി വരുന്നുള്ളൂ. ലൈസന്‍സ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച ശുപാര്‍ശ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും. ഡെപ്യൂട്ടി ഇലക്ട്രികല്‍ ഇന്‍സ്പെക്ടര്‍ പറഞ്ഞു.
വൈദ്യുത അപകടങ്ങളില്‍ ഭൂരിഭാഗവും സംഭവിക്കുന്നത് അനധികൃത വേലി മൂലമാണ്. വൈദ്യുതി വേലിയാണെന്ന് അറിയാതെ ആളുകള്‍ പിടിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങള്‍ ആണ് ഏറെയും.
വന്യമൃഗശല്യം രൂക്ഷമായ കല്ലാര്‍, പാലോട് തുടങ്ങിയ സ്ഥലങ്ങളില്‍ നി ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
അനധികൃത വൈദ്യുത വേലികളില്‍ ഷോക്കേറ്റ് മൃഗങ്ങളും മരിക്കുന്ന കേസുകള്‍ കുറവല്ല.ആറ് വര്‍ഷത്തിനിടയില്‍ ഇരുപത്തിയഞ്ച് മൃഗങ്ങളാണ് ഈ രീതിയില്‍ മരിച്ചത്.
അനധികൃത വൈദ്യുതി വേലികള്‍ കണ്ടെത്താന്‍ കെ.എസ്ഇ.ബി മീറ്റര്‍ റീഡേഴ്‌സിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
വൈദ്യുതാഘാതം ഏല്‍ക്കുമ്പോള്‍ ആളുകള്‍ക്ക് പൊള്ളല്‍ ഏല്‍ക്കുന്നതും ഉയരത്തില്‍ നിന്ന് വീണ് പരിക്കേല്‍ക്കുയും ചെയ്യുന്നതും ആശങ്ക ഉയര്‍ത്തുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.