തിരുവനന്തപുരം: സംസ്ഥാനത്ത് വീടുകളിലും സ്ഥാപനങ്ങളിലുമായി 1,42,072 മീറ്ററുകൾ പ്രവർത്തനരഹിതമെന്ന് കെഎസ്ഇബി. ഇവയിൽ 22,814 എണ്ണം പ്രവർത്തന രഹിതമായിട്ട് ഒരു വർഷത്തിലേറെയായി. വീടുകളിലും സ്ഥാപനങ്ങളിലുമായി ആകെ 1.35 കോടി മീറ്ററുകളാണുള്ളത്.വിവരാവകാശ ചോദ്യത്തിന് മറുപടിയായാണ് കെഎസ്ഇബി ഇക്കാര്യം അറിയിച്ചത്.
കേടാതായതിൽ 21,635 മീറ്ററുകൾ സ്ഥാപനങ്ങളിലേതാണ്.വൈദ്യുതി മീറ്ററുകളുടെ ലഭ്യത കുറവാണ് ഇവ മാറ്റുന്നതിനുള്ള തടസമെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.കേന്ദ്രത്തിന്റെ സ്മാർട് മീറ്റർ പദ്ധതിയിൽനിന്ന് പിന്മാറിയ കേരളം സ്വന്തമായി സ്മാർട് മീറ്റർ നിർമിക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ ഇതുസംബന്ധിച്ച് യാതൊരു പ്രവർത്തനവും ആരംഭിച്ചിട്ടില്ല.കേരളം ആദ്യം നൽകിയ പദ്ധതി പ്രകാരം 1.50 ലക്ഷം സ്മാർട് മീറ്റർ കേന്ദ്രം അനുവദിച്ചപ്പോഴാണ് പദ്ധതിയിൽനിന്നു പിന്നാക്കം പോയത്.