തിരുവനന്തപുരം: ട്രെയിനുകളിലേത് പോലെത്തന്നെ ഇനി ബസുകള്‍ സഞ്ചരിക്കുന്നതിന്റെ വിവരങ്ങളും സമയവും യാത്രക്കാര്‍ക്ക് ലഭ്യമാകും. കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലറിന്റെ 14 സര്‍വീസുകള്‍ റിയല്‍ ടൈം ട്രയല്‍ റണ്‍ ഗൂഗില്‍ മാപ്പിലൂടെ ലഭിക്കും വളരെ ഈസിയായി.
1എ(റെഡ്), 1 സി(റെഡ്), 2 എ(ബ്ലൂ), 2 സി(ബ്ലൂ), 3 എ (മജന്ത), 3 സി(മജന്ത),4 എ (യെല്ലോ), 5 എ(വയലറ്റ്), 5 സി (വയലറ്റ്), 6 സി (ബ്രൗണ്‍), 7 എ(ഗ്രീന്‍), 7 സി (ഗ്രീന്‍), 8 എ (എയര്‍ റെയില്‍), 9 എ(ഓറഞ്ച്) എന്നീ റൂട്ടുകളിലെ ബസുകളിലാണ് പരിഷ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഗൂഗിള്‍ മാപ്പിലെ ബസ് സ്റ്റോപ്പ് ചിഹ്നത്തില്‍ അമര്‍ത്തിയാല്‍ ആ സ്റ്റോപ്പിലൂടെ പോകുന്ന ബസുകളുടെ വിവരങ്ങള്‍ ലഭിക്കും. ഇതേസമയം ലൈവ് എന്ന് കാണിച്ചാല്‍ ബസ് സഞ്ചരിക്കുന്നതിന്റെ വിവരങ്ങള്‍ കൃത്യമായി അറിയാം. പകരം ഷെഡ്യൂള്‍ എന്ന് കാണിച്ചാല്‍ ബസിന്റെ ഷെഡ്യൂള്‍ സമയം മാത്രം അറിയാന്‍ കഴിയും.