രാജസ്ഥാനിൽ ശിവരാത്രി ഘോഷയാത്രയ്ക്കിടെ 14 കുട്ടികൾക്ക് ഷോക്കേറ്റു; 2 കുട്ടികളുടെ നില ഗുരുതരം

ഘോഷയാത്രയ്ക്കിടെ ഇരുമ്പ് പൈപ്പ് വൈദ്യുതി ലൈനിൽ സ്പർശിച്ചതാണ് അപകട കാരണമെന്ന് ലഭിക്കുന്ന റിപ്പോർട്ട്. ആദ്യം ഷോക്കേറ്റ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേയാണ് മറ്റ് കുട്ടികൾക്കും ഷോക്കേറ്റത്

author-image
Greeshma Rakesh
New Update
രാജസ്ഥാനിൽ ശിവരാത്രി ഘോഷയാത്രയ്ക്കിടെ 14 കുട്ടികൾക്ക് ഷോക്കേറ്റു; 2 കുട്ടികളുടെ നില ഗുരുതരം

 

ന്യൂഡൽഹി: രാജസ്ഥാനിലെ കോട്ടയിൽ മഹാശിവരാത്രി ഘോഷയാത്രയ്ക്കിടെ 14 കുട്ടികൾക്ക് വൈദ്യുതാഘാതമേറ്റു. ഇവരിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ഹീരാലാൽ നഗർ അറിയിച്ചു ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം. ഘോഷയാത്രയ്ക്കിടെ ഇരുമ്പ് പൈപ്പ് വൈദ്യുതി ലൈനിൽ സ്പർശിച്ചതാണ് അപകട കാരണമെന്ന് ലഭിക്കുന്ന റിപ്പോർട്ട്. ആദ്യം ഷോക്കേറ്റ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേയാണ് മറ്റ് കുട്ടികൾക്കും ഷോക്കേറ്റത്.

 

രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാൾക്ക് 100 ശതമാനം പൊള്ളലേറ്റതായി ആരോഗ്യമന്ത്രി  അറിയിച്ചു. പരിക്കേറ്റ കുട്ടികളെ എംബിഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാധ്യമായ എല്ലാ ചികിത്സയും നൽകാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

അതേസമയം വൈദ്യുതി വകുപ്പിൻ്റെ അനാസ്ഥയാണ് അപകട കാരണമെന്നാണ് ആരോപണം.അപകടസ്ഥലത്ത് ഹൈ ടെൻഷൻ വൈദ്യുതി ലൈനുകൾ താഴ്ന്ന നിലയിലായിരുന്നു. സംഭവത്തിൽ എന്തെങ്കിലും തരത്തിലുള്ള അനാസ്ഥ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

rajastan Mahashivratri electric shock