ഇംഫാല്‍: മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. തെങ്‌നോപാലിലുണ്ടായ വെടിവയ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു. കുക്കി വംശജര്‍ ധാരാളമായുള്ള പ്രദേശമാണ് തെങ്‌നോപാല്‍. തിങ്കളാഴ്ച ഉച്ചയോടെയാണ് വെടിവയ്പ്പുണ്ടായത്.
മൃതദേഹങ്ങള്‍ക്കു സമീപത്തുനിന്ന് ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. അസം റൈഫിള്‍സും കരസേനയും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് ലെയ്തു ഗ്രാമത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. ഗ്രാമത്തിലുള്ളവരല്ല കൊല്ലപ്പെട്ടതെന്നാണ് അധികൃതരുടെ സംശയം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
നേരത്തെ ഈ പ്രദേശത്ത് സംഘര്‍ഷം വ്യാപിച്ചിരുന്നില്ല. മണിപ്പുര്‍ സര്‍ക്കാര്‍ ഞായറാഴ്ച മുതല്‍ സംസ്ഥാനത്ത് ചിലയിടങ്ങളിലൊഴികെ ഇന്റര്‍നെറ്റ് പുന:സ്ഥാപിച്ചു. സംഘര്‍ഷം വ്യാപകമായതിനെ തുടര്‍ന്ന് മേയ് 3 മുതലാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയത്.