കെൽസ ഇടപെടൽ മുഖേന 1,256 വിചാരണത്തടവുകാർ പുറത്തിറങ്ങി

ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാനാവാത്ത വിചാരണത്തടവുകാരെ സ്വന്തം ജാമ്യത്തിൽ വിടാനാവുമോയെന്നു പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കെൽസ കോടതികളെ സമീപിച്ചിരുന്നു.

author-image
Web Desk
New Update
കെൽസ ഇടപെടൽ മുഖേന 1,256 വിചാരണത്തടവുകാർ പുറത്തിറങ്ങി

കൊച്ചി: രാജ്യത്ത് 1,256 വിചാരണത്തടവുകാർ സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റിയുടെ (കെൽസ) ഇടപെടൽ മുഖേന പുറത്തിറങ്ങി. കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചിട്ടും പണം അടയ്ക്കാനും ജാമ്യക്കാരെ ഹാജരാകാനും കഴിയാത്തവർ ഉൾപ്പെടെയാണ് പുറത്തിറങ്ങിയത്.

ദേശീയ ലീഗൽ സർവീസ് അതോറിറ്റിയുടെ നിർദ്ദേശപ്രകാരം രാജ്യമാകെ സംഘടിപ്പിച്ച കാമ്പെയിനിലാണ് കേരളത്തിൽ ഇത്രയും പേർക്ക് ജാമ്യം ലഭിച്ചത്.

ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാനാവാത്ത വിചാരണത്തടവുകാരെ സ്വന്തം ജാമ്യത്തിൽ വിടാനാവുമോയെന്നു പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കെൽസ കോടതികളെ സമീപിച്ചിരുന്നു.

ജാമ്യത്തുക കെട്ടിവയ്ക്കാനും ജാമ്യക്കാരെ ഹാജരാക്കാനും തടവുകാരുടെ ബന്ധുക്കളെ പ്രേരിപ്പിക്കുന്നതിന് പാരാ ലീഗൽ വോളന്റിയർമാരെ നിയോഗിച്ചു.

മറ്റു വിചാരണത്തടവുകാരുടെ കാര്യത്തിൽ നിയമാനുസൃതം ജാമ്യാപേക്ഷകൾ നൽകി. കുറ്റകൃത്യത്തിന്റെ ആഴം അനുസരിച്ച് 274 പേരുടെ ജാമ്യാപേക്ഷകൾ കോടതി തള്ളി.

intervention 1 256 undertrials Kelsa