മാസപ്പടി കേസിൽ വീണാ വിജയന്റെ മൊഴിയെടുത്തിരുന്നു; എസ്എഫ്ഐഒ അന്വേഷണം ആരംഭിച്ചത് 2021-ലെന്ന് എസ്എഫ്ഐഒ

മാസപ്പടി കേസിൽ അന്വേഷണം ആരംഭിച്ചത് 2021-ലാണെന്ന നിർണായക വിവരം വെളിപ്പെടുത്തി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ)

author-image
Greeshma Rakesh
New Update
മാസപ്പടി കേസിൽ വീണാ വിജയന്റെ മൊഴിയെടുത്തിരുന്നു; എസ്എഫ്ഐഒ അന്വേഷണം ആരംഭിച്ചത് 2021-ലെന്ന് എസ്എഫ്ഐഒ

ബെംഗളൂരു: മാസപ്പടി കേസിൽ അന്വേഷണം ആരംഭിച്ചത് 2021-ലാണെന്ന നിർണായക വിവരം വെളിപ്പെടുത്തി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ). സോഫ്റ്റ് വെയർ കമ്പനിയായ എക്‌സാലോജിക്കും കരിമണൽ കമ്പനിയായ സിഎംആർഎല്ലും തമ്മിലുള്ള ഇടപാടിൽ മൂന്ന് വർഷം മുമ്പ് അന്വേഷണം തുടങ്ങിയതായും എസ്എഫ്‌ഐഒ കർണാടക ഹൈക്കോടതിയെ അറിയിച്ചു.എതിർ സത്യവാങ്മൂലത്തിലാണ് വീണയെയും മുഖ്യമന്ത്രിയേയും പ്രതിരോധത്തിലാഴ്‌ത്തിയുള്ള എസ്എഫ്‌ഐഒയുടെ വെളിപ്പെടുത്തൽ.

2021 ജനുവരിയിലാണ് ചട്ട വിരുദ്ധ ഇടപാടിൽ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി എക്‌സാലോജിക്കിന്റെ ഉടമയായ വീണാ വിജയനിൽ നിന്ന് 2022 ജൂലൈ 22 ന് നേരിട്ട് മൊഴിയെടുത്തിരുന്നു. ബെംഗളൂരു ആർ.ഒ.സിയിലെ ഉദ്യോഗസ്ഥർക്ക് മുമ്പാകെയാണ് വീണ ചോദ്യം ചെയ്യലിനും മൊഴിയെടുക്കലിനും ഹാജരായത്.തുടർന്ന് വീണാ വിജയന് പിഴ ഇട്ടിരുന്നതായും 2022 നവംബറിലാണ് എക്‌സാലോജിക്ക് പൂട്ടിയതെന്നും എസ്എഫ്‌ഐഒ കോടതിയെ അറിയിച്ചു.

മാസപ്പടി കേസിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച എസ്എഫ്ഐഒ അന്വേഷണത്തിൽ, അന്വേഷണസംഘം കെഎസ്ഐഡിസിയിൽ എത്തിയിരുന്നു. തിരുവനന്തപുരത്തെ കെഎസ്ഐഡിസി കോർപ്പറേറ്റ് ഓഫീസിലാണ് സംഘം പരിശോധന നടത്തിയത്.ഇതോടെയാണ് എസ്എഫ്‌ഐഒ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എക്‌സാലോജിക് കമ്പനി കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയിയത്.

 

എസ്എഫ്‌ഐഒ ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാൻ എക്‌സാലോജിക്കിന് കർണാടക ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഹർജിയിൽ വിധി പറയും വരെ വീണയെ അറസ്റ്റ് ചെയ്യരുതെന്ന് എസ്എഫ്‌ഐഒയ്‌ക്കും കോടതി നിർദ്ദേശമുണ്ട്.

 

 

cmrl case SFIO masapadi case veena vijayan pinarayi vijayan karnataka highcourt