സര്‍ക്കാര്‍ ജോലിയില്‍ ഭിന്നശേഷി സംവരണം അട്ടിമറിക്കുന്നു: ഡോ. ശശി തരൂര്‍ എംപി

എല്ലാ മേഖലകളും ഭിന്നശേഷി സൗഹൃദമാക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഡോ.ശശി തരൂര്‍ എംപി. അംഗപരിമിതര്‍ക്ക് നല്‍കിയിട്ടുള്ള അവകാശങ്ങള്‍ സര്‍ക്കാരും സമൂഹവും പൂര്‍ണ്ണമായും അംഗീകരിച്ച് നടപ്പാക്കുന്നില്ല. സര്‍ക്കാര്‍ ജോലികളില്‍ ഭിന്നശേഷിക്കാര്‍ക്കായി നടപ്പാക്കിയ സംവരണം പോലും അട്ടിമറിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

author-image
Web Desk
New Update
സര്‍ക്കാര്‍ ജോലിയില്‍ ഭിന്നശേഷി സംവരണം അട്ടിമറിക്കുന്നു: ഡോ. ശശി തരൂര്‍ എംപി

തിരുവനന്തപുരം: എല്ലാ മേഖലകളും ഭിന്നശേഷി സൗഹൃദമാക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഡോ.ശശി തരൂര്‍ എംപി. അംഗപരിമിതര്‍ക്ക് നല്‍കിയിട്ടുള്ള അവകാശങ്ങള്‍ സര്‍ക്കാരും സമൂഹവും പൂര്‍ണ്ണമായും അംഗീകരിച്ച് നടപ്പാക്കുന്നില്ല. സര്‍ക്കാര്‍ ജോലികളില്‍ ഭിന്നശേഷിക്കാര്‍ക്കായി നടപ്പാക്കിയ സംവരണം പോലും അട്ടിമറിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് ഡിഫറന്റ്ലി ഏബിള്‍ഡ് പീപ്പിള്‍സ് കോണ്‍ഗ്രസ്സിന്റെ 14-ാം സ്ഥാപകദിന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

ഡിഫറന്റ്ലി ഏബിള്‍ഡ് പീപ്പിള്‍സ് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് കൊറ്റാമം വിമല്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഊരൂട്ടമ്പലം വിജയന്‍ സ്വാഗതം പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കിയതിന് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌ക്കാരം ലഭിച്ച തിരുവനന്തപുരം ജില്ലാ വികലാംഗ ക്ഷേമ പ്രിന്റിംഗ് കോ: ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കൊറ്റാമം വിമല്‍ കുമാര്‍, കര്‍ഷക അവാര്‍ഡ് നേടിയ അനില്‍ വെറ്റിലകണ്ടം, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ്മാരായി തെരഞ്ഞെടുക്കപ്പെട്ട ഊരൂട്ടമ്പലം വിജയന്‍, ഹനീഫ കുഴുപ്പിള്ളി എന്നിവരെ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം വി.എസ്.ശിവകുമാര്‍ സമ്മേളനത്തില്‍ ആദരിച്ചു.

ഭിന്നശേഷിക്കാര്‍ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം ചെറിയാന്‍ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ടി.യു രാധാകൃഷ്ണന്‍, ജി.എസ്. ബാബു, യു.ഡി.എഫ്. ജില്ല ചെയര്‍മാന്‍ പി.കെ. വേണുഗോപാല്‍, ഡിസിസി വൈസ് പ്രസിഡന്റ് ഹരിദാസ്, സിഎസ് തോമസ്, പിപി ചന്ദ്രന്‍, അനില്‍ വെറ്റിലകണ്ടം, ബിനു ഏഴാകുളം, സജീവന്‍ മേച്ചേരി, ഷാനിഖാന്‍ എന്നിവര്‍ സംസാരിച്ചു.

ഭിന്നശേഷി സംരക്ഷണ നിയമം പൂര്‍ണ്ണമായി നടപ്പിലാക്കുക, തദ്ദേശ സ്വയം ഭരണ സമിതികളില്‍ ഭിന്നശേഷി ക്കാര്‍ക്ക് സംവരണം നടപ്പിലാക്കുക, ഭിന്നശേഷി പെന്‍ഷന്‍ 5000 രൂപയാക്കുക, ഭിന്നശേഷി കിടപ്പു രോഗികളെ പരിചരിക്കുന്നതിന് പ്രതിമാസം 10000 രൂപ അനുവദിക്കുക, ഭിന്നശേഷി ക്കാരുടെ വീട്ടുകള്‍ക്ക് നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പിലാക്കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

kerala shashi tharoor Differently Abled