കോലാംലംപൂർ: മലേഷ്യയുടെ പുതിയ സുൽത്താനായി ഇബ്രാഹിം ഇസ്‌കന്ദർ അധികാരമേറ്റു.രാജ്യതലസ്ഥാനമായ ക്വാലാലംപൂരിലെ ദേശീയ കൊട്ടാരത്തിൽ നടന്ന ചടങ്ങിലായിരുന്ന സത്യപ്രതിജ്ഞ ചെയ്തത്. മറ്റ് രാജകുടുംബങ്ങളും പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും മന്ത്രിസഭാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.ജാവർ സംസ്ഥാനത്തിൽ നിന്നുള്ളയാളാണ് സുൽത്താൻ ഇബ്രാഹിം.
മലേഷ്യയുടെ 17-ാമത് സുൽത്താനാണ് 65-ാം വയസുകാരനായ സുൽത്താൻ ഇബ്രാഹിം ഇസ്‌കന്ദർ.5.7 ബില്യൺ സമ്പത്തിന്റെ ഉടമായ സുൽത്താന്റെ സാമ്രാജ്യം, രാജ്യത്തിന്റെ അതിരുകൾപ്പുറം വ്യാപിച്ചുകിടക്കുകയാണ്.
റിയൽ എസ്റ്റേറ്റ്, ഖനനം മുതൽ ടെലികമ്മ്യൂണിക്കേഷൻസ്, പാം ഓയിൽ വരെ ബിസിനസിൽ ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ സമ്പത്തിന്റെ ഏറ്റവും വലിയ തെളിവാണ് കുടുംബവസതിയായ ഇസ്താന ബുക്കിറ്റ് സെറീൻ. 300-ലധികം ആഡംബര കാറുകളുടെ ശേഖരം തന്നെ സുൽത്താനുണ്ട്. ഇതിൽ അഡോൾഫ് ഹിറ്റ്ലർ കുടുംബത്തിന് സമ്മാനിച്ചതായി പറയപ്പെടുന്ന വാഹനങ്ങളും ഉൾപ്പെടും.
സ്വർണ്ണവും നീലയും നിറമുള്ള ബോയിംഗ്- 737 സ്വകാര്യ ജെറ്റ് വിമാനങ്ങളാണ് സുൽത്താൻ യാത്രയ്‌ക്കായി ഉപയോഗിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തിന് സ്വന്തമായി ഒരു സ്വകാര്യ സൈന്യവുമുണ്ട്.5.7 ബില്യണാണ് ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം സമ്പത്തെങ്കിലും സുൽത്താൻ ഇബ്രാഹിമിന്റെ യഥാർത്ഥ സ്വത്ത് അതിന്റെ ഇരട്ടിവരുമെന്നാണ് വിലയിരുത്തൽ.
മലേഷ്യയിലെ പ്രമുഖ മൊബൈൽ സേവന ദാതാക്കളായ യു മൊബൈലിലെ 24 ശതമാനം ഓഹരിയും സ്വകാര്യ- പൊതുമേഖല കമ്പനികളിൽ 588 മില്ല്യണിന്റെ നിക്ഷേപവും അദ്ദേഹത്തിനുണ്ട്. സിംഗപ്പൂരിൽ നാല് ബില്യൺ ഡോളർ വിലമതിക്കുന്ന ഭൂമിയും സുൽത്താന് സ്വന്തമാണ്.മലേഷ്യയിലെ ഒമ്പത് രാജകുടുംബങ്ങളുടെ തലവന്മാർ ഓരോ അഞ്ച് വർഷത്തിലും മാറിമാറി രാജാവാകുന്ന സവിശേഷമായ രാജവാഴ്ചയാണ് മലേഷ്യയിലുള്ളത്.