തിരുവനന്തപുരം: സഹോദരനെ ട്യൂഷന് കൊണ്ടുവിട്ടതിന് ശേഷം മടങ്ങി പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ഇടിച്ച് നിര്‍ത്താതെ പോയ ലോറി പൊലീസ് പിന്തുടര്‍ന്ന് പിടികൂടി.
വലിയവിള മൈത്രി നഗര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ലോറി ഇടിച്ചുതെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍ ചികിത്സയിലാണ്.
പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. വലിയവിളയില്‍ വെച്ചാണ് അപകടമുണ്ടായത്. തുടര്‍ന്ന് ലോറി നിര്‍ത്താതെ പോയി. പെണ്‍കുട്ടിയെ ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചതിന് ശേഷമാണ് പൂജപ്പുര പൊലീസ് ലോറി പിന്തുടര്‍ന്ന് പിടികൂടിയത്. ചാലയില്‍ നിന്നാണ് ലോറി കണ്ടെത്തിയത്.