വന്യജീവി ആക്രമണം: മന്ത്രിസംഘം ചൊവ്വാഴ്ച വയനാട്ടിൽ, രാപ്പകൽ സമരവുമായി യുഡിഎഫ്

മന്ത്രിമാരായ കെ രാജൻ, എം.ബി രാജേഷ്, എ.കെ ശശീന്ദ്രൻ എന്നിവരാണ് ജില്ലയിൽ എത്തുന്നത്. രാവിലെ 10 മണിക്ക് സുൽത്താൻബത്തേരി മുനിസിപ്പൽ ഹാളിൽ സർവകക്ഷി യോഗം ചേരും

author-image
Greeshma Rakesh
New Update
വന്യജീവി ആക്രമണം: മന്ത്രിസംഘം ചൊവ്വാഴ്ച വയനാട്ടിൽ, രാപ്പകൽ സമരവുമായി യുഡിഎഫ്

വയനാട്: മന്ത്രിമാരുടെ സംഘം ചൊവ്വാഴ്ച വയനാട്ടിൽ. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനാണ് വയനാട്ടിൽ എത്തുന്നത്. മന്ത്രിമാരായ കെ രാജൻ, എം.ബി രാജേഷ്, എ.കെ ശശീന്ദ്രൻ എന്നിവരാണ് ജില്ലയിൽ എത്തുന്നത്. രാവിലെ 10 മണിക്ക് സുൽത്താൻബത്തേരി മുനിസിപ്പൽ ഹാളിൽ സർവകക്ഷി യോഗം ചേരും.

തുടർന്ന് ഉദ്യോഗസ്ഥരുമായും മന്ത്രിമാർ കൂടിക്കാഴ്ച നടത്തും.മാത്രമല്ല വന്യജീവി ആക്രമണത്തിനിരയായവരുടെ കുടുംബാംഗങ്ങളെ മന്ത്രിതല സംഘം ചൊവ്വാഴ്ച സന്ദർശിച്ചേക്കും.അതെസമയം തുടർച്ചയായുള്ള വന്യജീവി ആക്രമണത്തിൽ യുഡിഎഫിന്റെ രാപ്പകൽ സമരവും ചൊവ്വാഴ്ച നടക്കും.

രാവിലെ 10 മണിക്ക് കളക്ടറേറ്റിന് മുന്നിൽ കെ മുരളീധരൻ എംപി സമരം ഉദ്ഘാടനം ചെയ്യും.അതെസമയം  മന്ത്രിമാർക്കെതിരെ പരസ്യ പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം.

 

wayanad ldf udf Wild Animals cpim wild animal attack