ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് കടക്കുന്നതിനിടെ കോൺഗ്രസിന് കനത്ത തിരിച്ചടി.മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റ കോൺഗ്രസ് വിട്ടു.സീറ്റ് തർക്കത്തെ തുടർന്നാണ് രാജി. 55 വർഷം നീണ്ട കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുന്നതായി മിലിന്ദ് അറിയിച്ചു.മിലിന്ദ് cഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് രാജി.
''ഇന്ന് എന്റെ രാഷ്ട്രീയ യാത്രയിലെ സുപ്രധാനമായ ഒരു അധ്യായത്തിന്റെ സമാപനമാണ്. പാർട്ടിയുമായുള്ള എന്റെ കുടുംബത്തിന്റെ 55 വർഷത്തെ ബന്ധം അവസാനിപ്പിച്ചുകൊണ്ട് @INCIndia-യുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഞാൻ രാജിവെച്ചു. വർഷങ്ങളായി അവർ നൽകിയ അചഞ്ചലമായ പിന്തുണയ്ക്ക് എല്ലാ നേതാക്കളോടും സഹപ്രവർത്തകരോടും ഞാൻ നന്ദി അറിയിക്കുന്നു,” മിലിന്ദ് ദിയോറ എക്‌സിൽ കുറിച്ചു.
അതെസമയം മിലിന്ദ് ഷിൻഡെ വിഭാഗത്തിൽ ചേരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ ഔദ്യോഗിക വസതിയിൽ വച്ച് ദേവ്‌റ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്ധവ് വിഭാഗവുമായുള്ള സീറ്റ് തർക്കമാണ് കോൺഗ്രസ് വിടാനുള്ള കാരണം.