കട്ടപ്പന ഇരട്ടക്കൊലപാതകം; ദുരൂഹത തുടരുന്നു, നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താൻ പരിശോധന തുടരും

പ്രതി നിതീഷ് പൊലീസിനോട് അന്വേഷണവുമായി സഹകരിച്ചിട്ടില്ല. ആദ്യം പറഞ്ഞ മൊഴികൾ പ്രതി മറ്റി പറഞ്ഞതായാണ് വിവരം

author-image
Greeshma Rakesh
New Update
കട്ടപ്പന ഇരട്ടക്കൊലപാതകം; ദുരൂഹത തുടരുന്നു, നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താൻ പരിശോധന തുടരും

കട്ടപ്പന: കട്ടപ്പന ഇരട്ടക്കൊലപാതക കേസിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താൻ പരിശോധന തുടരും.തിങ്കാഴ്ച രാവിലെ ഒമ്പതു മണിക്ക് വീടിനോടുള്ള തൊഴുത്ത് കുഴിച്ച് പൊലീസ് വീണ്ടും പരിശോധന നടത്തും. കൊല്ലപ്പെട്ട വിജയന്റെ ഭാര്യ സുമയെ തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിൽ എടുത്തേക്കും. പ്രതി നിതീഷ് പൊലീസിനോട് അന്വേഷണവുമായി സഹകരിച്ചിട്ടില്ല. ആദ്യം പറഞ്ഞ മൊഴികൾ പ്രതി മറ്റി പറഞ്ഞതായാണ് വിവരം.

നാലു ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയിട്ടുണ്ടെന്നാണ് പ്രതി മൊഴി നൽകിയത്.ഇതിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ കുഴിച്ചിട്ടെന്ന് പ്രതി പറയുന്ന വീടിന് സമീപമുള്ള തൊഴുത്തിൽ പരിശോധന നടത്തുന്നത്. ഞായറാഴ്ച പരിശോധനയിൽ മൃതദേഹം അവശിഷ്ടങ്ങൾ ലഭിച്ചിരുന്നില്ല.അതേസമയം പ്രതി മൊഴിമാറ്റി. തൊഴുത്തിന് സമീപത്തല്ല മറ്റൊരു സ്ഥലത്താണ് മൃതദേഹം കുഴിച്ചിട്ടിരിക്കുന്നതെന്ന് പ്രതി പറഞ്ഞു. എന്നാൽ ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. ആദ്യം പറഞ്ഞമൊഴിയിൽ തന്നെ പൊലീസ് പരിശോധന നടത്തും.

കേസിൽ കാഞ്ചിയാർ കക്കാട്ടുകടയിലെ വാടകവീടിന്റെ തറ കുഴിച്ച് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തിയിരുന്നു. പ്രതികളിലൊരാളായ വിഷ്ണുവിന്റെ അച്ഛൻ വിജയന്റേതെന്ന് കരുതുന്ന മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം ഇരുത്തിയ നിലയിലായിരുന്നു. മോഷണത്തിന് പിടികൂടിയ പ്രതികൾ മുമ്പ് ഇരട്ടക്കൊലപാതകം നടത്തിയിരുന്നുവെന്ന് കണ്ടെത്തുന്നത് പോലീസിന്റെ വിദഗ്ധമായ അന്വേഷണത്തിലാണ്.

kattappana kattappana double murder case police Crime News