'ബിജെപിയുമായി കൈക്കോർത്തത് കോൺ​ഗ്രസിനെ തകർക്കാൻ ':ജെഡിഎസ് നേതാവ് എച്ച്.ഡി ദേവഗൗഡ

2024 ൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ നിന്നുള്ള 28 സീറ്റുകളിലും ബിജെപി-ജെഡിഎസ് സഖ്യം വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ഗൗഡ പറഞ്ഞു.

author-image
Greeshma Rakesh
New Update
'ബിജെപിയുമായി  കൈക്കോർത്തത്  കോൺ​ഗ്രസിനെ തകർക്കാൻ ':ജെഡിഎസ് നേതാവ് എച്ച്.ഡി ദേവഗൗഡ

 

ബെംഗളൂരു: കർണാടകയിൽ കോൺഗ്രസിനെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് എൻഡിഎയുമായി കൈകോർക്കുത്തതെന്ന് ജെഡിഎസ് നേതാവ് എച്ച്‌ഡി ദേവഗൗഡ.2024 ൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ നിന്നുള്ള 28 സീറ്റുകളിലും ബിജെപി-ജെഡിഎസ് സഖ്യം വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ഗൗഡ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് യുഗം അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് കോൺഗ്രസ് 20 ലോക്‌സഭാ സീറ്റുകൾ നേടുമെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അവകാശവാദത്തോടും ഗൗഡ പ്രതികരിച്ചു.
സിദ്ധരാമയ്യ സ്വപ്നം കാണുകയാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കോൺഗ്രസിനെ തകർക്കുമെന്നും, ബിജെപി-ജെഡിഎസ് സഖ്യത്തിന് കർണാടകയിലെ ജനങ്ങളിൽ നിന്ന് അസാധാരണമായ പിന്തുണ ലഭിക്കുമെന്നും ഗൗഡ പറഞ്ഞു.അതെസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും ജെഡിഎസും തമ്മിൽ സീറ്റ് പങ്കിടുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ലെന്നും ജനുവരി 14 ന് ശേഷം ഇതുസംബന്ധിച്ച് ചർച്ചകൾ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർണാടകയിലെ കോൺഗ്രസ് സർക്കാരിനെതിരായ ബി.ജെ.പിയുടെ പോരാട്ടത്തിന് ജെഡിഎസ് എല്ലാവിധ പിന്തുണയും നൽകും. 31 വർഷങ്ങൾക്ക് ശേഷം കർസേവകർക്കെതിരെ നടപടി എടുത്തതും അറസ്റ്റ് ചെയ്തതും കോൺഗ്രസ് സർക്കാരിന്റെ ഹൈന്ദവ വിരുദ്ധത വെളിവാക്കുന്നതാണെന്നും പകപ്പോക്കലാണെന്നും ദേവഗൗഡ ആരോപിച്ചു. അതെസമയം ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ പണമൊഴുക്കി തെലങ്കാനയിലെ ജനവിധി കോൺഗ്രസിനു അനുകൂലമാക്കി മാറ്റിയതിന്റെ തെളിവുകൾ തെരഞ്ഞെടുപ്പ് കമ്മീഷനു ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

കഴിഞ്ഞ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ 19 സീറ്റുകളോടെ തകർന്നതോടെയാണ് ബിജെപി ജെഡിഎസ് സഖ്യത്തിന് തുടക്കമായത്.ദേശീയ നേതൃത്വം ജെഡിഎസിനെ ബിജെപിയില്‍ ലയിപ്പിക്കാനുള്ള നീക്കം നടത്തിയെങ്കിലും തൽക്കാലം തിരഞ്ഞെടുപ്പ് സഖ്യവും എന്‍ ഡി എ പ്രവേശവും മതിയെന്ന നിലപാടിലായിരുന്നു ജെഡിഎസ്.

ബിജെപി ബാന്ധവത്തെ എതിര്‍ത്ത മുതിര്‍ന്ന നേതാക്കളായ സി എം ഇബ്രാഹിം, സി കെ നാണു തുടങ്ങിയവരെ ജെഡിഎസില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ കേരളത്തില്‍ ഇടതു മന്ത്രിസഭയില്‍ അംഗമായ കെ കൃഷ്ണന്‍കുട്ടി ഉള്‍പ്പടെയുള്ള പ്രമുഖ നേതാക്കള്‍ ഒരു ജെഡിഎസിന്റെയും ഭാഗമല്ലെന്ന നിലപാടിലാണ്.

BJP congress karnataka JDS H D Deve Gowda