ന്യൂഡൽഹി: 2030-ഓടെ 30,000 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫ്രാൻസിൽ പഠിക്കാൻ അവസരമൊരുക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. റിപ്പബ്ലിക് ദിനത്തിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന പരേഡിൽ വിശിഷ്ടാതിഥിയായി ഇന്ത്യയിലെത്തിയ ഇമ്മാനുവല്‍, ആഘോഷങ്ങൾക്ക് തൊട്ടുമുമ്പാണ് പ്രഖ്യാപനം നടത്തിയത്.
2030ൽ 30,000 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫ്രാൻസിൽ വിദ്യാഭ്യാസത്തിനുള്ള അവസരം നൽകുമെന്ന് അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഇത് സാധ്യമാക്കാൻ ശ്രമിക്കും. ഫ്രഞ്ച് സംസാരിക്കാത്ത വിദ്യാർത്ഥികളെ സർവ്വകലാശാലകളിൽ ചേരാൻ അനുവദിക്കുന്നതിനായി അന്താരാഷ്ട്ര ക്ലാസുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഫ്രാൻസിൽ പഠിച്ച മുൻ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസയുമായി ബന്ധപ്പെട്ട പ്രക്രിയകൾ സുഗമമാക്കുമെന്നും ഇമ്മാനുവൽ മാക്രോൺ. വ്യക്തമാക്കി.