എക്‌സാലോജിക് മാസപ്പടി കേസ്; സിഎംആർഎല്ലിന്റെ ആലുവ കോർപ്പറേറ്റ് ഓഫീസിൽ എസ്എഫ്‌ഐഓയുടെ മിന്നൽ പരിശോധന

കേന്ദ്ര ഏജൻസി അന്വേഷണം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യം പരിശോധനയാണിത്. രാവിലെ 9ന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം പരിശോധന തുടങ്ങിയത്.

author-image
Greeshma Rakesh
New Update
എക്‌സാലോജിക്  മാസപ്പടി കേസ്; സിഎംആർഎല്ലിന്റെ ആലുവ കോർപ്പറേറ്റ് ഓഫീസിൽ എസ്എഫ്‌ഐഓയുടെ  മിന്നൽ പരിശോധന

 

കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎല്ലിന്റെ ആലുവയിലെ കോർപ്പറേറ്റ് ഓഫീസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീമിന്റെ പരിശോധന.മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ ടീ വീണയുടെ കമ്പനി എക്സാലോജിക്കിനെതിരായ അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്.

കേന്ദ്ര ഏജൻസി അന്വേഷണം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യം പരിശോധനയാണിത്. രാവിലെ 9ന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം പരിശോധന തുടങ്ങിയത്. എസ്എഫ്‌ഐഒ ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിലാണ് പരിശോധന.ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. ജീവനക്കാർക്ക് ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി.

എക്സാലോജിക്കിനെതിരെ നടക്കുന്ന രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ അന്വേഷണം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് (എസ്എഫ്ഐഒ) കൈമാറി. കോർപറേറ്റ് മന്ത്രാലയം കേസ് എസ്എഫ്ഐഒയ്ക്ക് കൈമാറി ദിവസങ്ങൾക്ക് മുമ്പാണ് ഉത്തരവിറങ്ങിയത്. ആറംഗ സംഘമാണ് അന്വേഷണം നടത്തുക. എട്ടുമാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നാണ് ഉത്തരവിലെ നിര്‍ദേശം.

എക്സാലോജിക്കിന് എതിരായ എസ്എഫ്ഐഒ അന്വേഷണ പരിധിയിൽ പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിയും ഉൾപ്പെടും. എക്സാലോജിക്ക്-സിഎംആർഎൽ ഇടപാട് അന്വേഷണവും എസ്എഫ്ഐഒയുടെ പരിധിയിൽ വരും.ക്രമക്കേട് കണ്ടെത്തിക്കഴിഞ്ഞാൽ അന്വേഷണം ഇഡിയ്ക്കും സിബിഐയ്ക്കും കൈമാറാൻ എസ്എഫ്‌ഐഒയ്ക്ക് കഴിയും.അതെസമയം അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനുള്ള തീരുമാനത്തിലാണ് സിപിഎം.

ആദായനികുതി ഇൻട്രിം സെറ്റിൽമെൻറ് ബോർഡ് ഉത്തരവ് വന്നപ്പോൾ രണ്ട് കമ്പനികൾ തമ്മിലെ സുതാര്യ ഇടപാടെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ മകൾക്കുള്ള സിപിഐഎം പിന്തുണ നൽകിയത്.മാസപ്പടി വിവാദത്തിൽപ്പെട്ട കൊച്ചിയിലെ സിഎം ആർ എൽ കമ്പനിയുടെ ഉടമകൾ ഡയറക്ടർമാരായ നോൺ ബാങ്കിങ് ഫിനാൻസ് സ്ഥാപനമാണ് വീണയുടെ കമ്പനിക്ക് നാലു വർഷം ഈ‍ടില്ലാത്ത ലോണായി ആകെ 77.6 ലക്ഷം രൂപ നൽകിയതെന്ന് പരാതി ഉയർന്നിരുന്നു.

raid SFIO cpm masappadi case veena masappadi controversy CMRL pinarayi vijayan