'ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ കാത്തിരിക്കുന്നത് വൻ തോൽവി'; 100 സീറ്റു പോലും തികയ്ക്കില്ലെന്ന് മല്ലികാർജുൻ ഖർഗെ

രുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്ന് പ്രവചിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 400 സീറ്റ് എന്ന ലക്ഷ്യം യാഥാർത്ഥ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു

author-image
Greeshma Rakesh
New Update
'ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ കാത്തിരിക്കുന്നത് വൻ തോൽവി'; 100 സീറ്റു പോലും തികയ്ക്കില്ലെന്ന് മല്ലികാർജുൻ ഖർഗെ

 

ന്യൂഡൽഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്ന് പ്രവചിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 400 സീറ്റ് എന്ന ലക്ഷ്യം യാഥാർത്ഥ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു.ഭാരത് ജോഡോ ന്യായ് യാത്രയുടെ അമേഠിയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഖർഗെ.100 സീറ്റു പോലും നേടാനാകാതെ ബിജെപി അധികാരത്തിൽ നിന്നും പുറത്തുപോകുമെന്നും കോൺഗ്രസ് അധ്യക്ഷൻ പ്രവചിച്ചു.

 

നിരവധി തവണ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ച അമേഠിയിലെയും റായ്ബറേലിയിലെയും ജനങ്ങളിൽ ശത്രുത വിതയ്ക്കാൻ ബിജെപി ഗൂഢാലോചന നടത്തുകയാണെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.കോൺഗ്രസിൻ്റെ കാലത്ത് അമേഠിയിൽ കോടികളുടെ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചിരുന്നുവെങ്കിലും അവയിൽ ഭൂരിഭാഗവും പൂർത്തിയായിരുന്നില്ല.എന്തുകൊണ്ടാണ് ആ പദ്ധതികൾ ഇപ്പോഴും പൂർത്തിയാകാത്തതെന്ന് ബിജെപിയോടു ചോദിക്കാൻ ആഗ്രഹമുണ്ട്. അമേഠിയിലും റായ്ബറേലിയിലും പ്രവർത്തിക്കാൻ അവർ ആഗ്രഹിക്കുന്നില്ലെന്നും മല്ലികാർജുൻ ഖർഗെ കൂട്ടിച്ചേർത്തു.

 

മാത്രമല്ല അമേഠിയിലെയും റായ്ബറേലിയിലെയും ജനങ്ങൾക്കു ഗാന്ധി കുടുംബവുമായി ആഴത്തിലുള്ള ബന്ധമാണുള്ളതെന്നും ഖർഗെ പറഞ്ഞു. രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കഠിനമായി ജോലിയെടുത്ത മണ്ണാണ് ഇതെന്നും അദ്ദേഹം വിശദീകരിച്ചു.

 

BJP congress lok sabha election mallikarjun kharge LOKSABHA ELECTIONS 2024