'കേസ് ഇല്ലാതാകുമെങ്കിൽ പിണറായി വിജയൻ ബിജെപിയിൽ ചേരട്ടെ'; എം.വി ​ഗോവിന്ദന് കെ. സുരേന്ദ്രൻ മറുപടി

ബിജെപിയാകുന്നതോടെ ആർക്കെതിരെയുമുള്ള കേസുകൾ ഇല്ലാതാകുമെന്ന എം.വി ​ഗോവിന്ദന്റെ വിമർശനത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

author-image
Greeshma Rakesh
New Update
 'കേസ് ഇല്ലാതാകുമെങ്കിൽ പിണറായി വിജയൻ ബിജെപിയിൽ ചേരട്ടെ'; എം.വി ​ഗോവിന്ദന് കെ. സുരേന്ദ്രൻ മറുപടി

 

തിരുവനന്തപുരം: ബിജെപിയാകുന്നതോടെ ആർക്കെതിരെയുമുള്ള കേസുകൾ ഇല്ലാതാകുമെന്ന എം.വി ഗോവിന്ദന്റെ വിമർശനത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.ബിജെപിയാകുന്നതോടെ കേസ് ഇല്ലാതാകുമെങ്കിൽ പിണറായി വിജയൻ ബിജെപിയിൽ ചേരട്ടെ എന്നായിരുന്നു കെ സുരേന്ദ്രന്റെ മറുപടി.

മുഖ്യമന്ത്രിയുടെ കൈകൾ ശുദ്ധമാണെങ്കിൽ എന്തിന് ആണ് അന്വേഷണത്തെ പേടിക്കുന്നത്. മടിയിൽ കനം ഇല്ലെങ്കിൽ അന്വേഷണം വരട്ടെ എന്ന് മുഖ്യമന്ത്രിക്ക് പറയാമല്ലോ. ഷോൺ ജോർജും, കുഴൽനാടനും വിവരങ്ങൾ ഭൂമിയിൽ നിന്ന് കുഴിച്ചെടുത്തത് ആണോ. വളരെ വ്യക്തമാണ് അഴിമതിയെന്നും സുരേന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പ് നേട്ടവും കേസ് അന്വേഷണവും കൂട്ടികുഴക്കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തെ കേന്ദ്രം അവഗണിക്കുന്നു എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നു. കേന്ദ്രം നൽകിയ സഹായം അറിയാമായിരുന്നിട്ടും യുഡിഫ് കേന്ദ്രത്തിനതിരായ പ്രമേയത്തിന് കൂട്ട് നിൽക്കുകയാണെന്ന് സുരേന്ദ്രൻ കൂട്ടുനിന്നു. കേന്ദ്രം അവഗണിക്കുന്നു എന്നത് പച്ചക്കള്ളമാണെന്നും കേരളത്തെ ജനങ്ങളെ കളിയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് – യുഡിഎഫ് ധാരണയോടെയാണ് മുന്നോട്ട് പോകുന്നതെന്നും എൽഡിഎഫിന്റെ ദൽഹി സമരം നനഞ്ഞ പടക്കമായി മാറിയെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

pinarayi vijayan BJP k surendran mv govindan