സനാതനധർമ പരാമർശം; ഉദയനിധി സ്റ്റാലിന് സമൻസ് അയച്ച് ബെം​ഗളൂരു കോടതി, നേരിട്ട് ഹാജരാകണമെന്ന് നിർദ്ദേശം

ബെം​ഗളൂരു സ്വദേശിയുടെ പരാതിയിലാണ് നടപടി. സെപ്റ്റംബറിൽ‌ നടന്ന ഒരു സമ്മേളനത്തിലായിരുന്നു സനാതന ധർമ്മത്തെ കുറിച്ചുള്ള ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശം.

author-image
Greeshma Rakesh
New Update
സനാതനധർമ പരാമർശം; ഉദയനിധി സ്റ്റാലിന് സമൻസ് അയച്ച് ബെം​ഗളൂരു കോടതി, നേരിട്ട് ഹാജരാകണമെന്ന് നിർദ്ദേശം

ബെംഗളൂരു: സനാതനധർമ പരാമർശത്തിൽ തമിഴ്നാട് മന്ത്രിയും എംകെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന് സമൻസ് അയച്ച് ബെംഗളൂരു എസിഎം കോടതി. മാർച്ച് നാലിന് കോടതിയിൽ നേരിട്ട് ഹാജരാകനാണ് നിർദ്ദേശം. ബെംഗളൂരു സ്വദേശിയുടെ പരാതിയിലാണ് നടപടി. സെപ്റ്റംബറിൽ‌ നടന്ന ഒരു സമ്മേളനത്തിലായിരുന്നു സനാതന ധർമ്മത്തെ കുറിച്ചുള്ള ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശം.

ഡെങ്കിപ്പനിയും മലേറിയയും ഉന്മൂലനം ചെയ്തത് പോലെ തന്നെ സനാതന ധർമ്മത്തെയും ഉന്മൂലനം ചെയ്യണമെന്നായിരുന്നു പരാമർശം.പിന്നാലെ സംഭവം വൻ വിവാദമായി.ബിജെപി നേതാക്കൾ അടക്കം പ്രതികരിച്ച് രംഗത്തുന്നിരുന്നു. രാജ്യത്തിന്റെ സ്വത്വത്തെ തന്നെ ചോദ്യം ചെയ്ത പരാമർശത്തിൽ പൊലീസ് നടപടിയെടുക്കാത്തതിൽ മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.പൊലീസിന്റെ ചുമതല ഇല്ലായ്മയാണെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു.

കോടതി വിമർശനങ്ങളെയും നിർദ്ദേശങ്ങളെയും മുഖവിലയ്‌ക്കെടുക്കാതെ ഉദയനിധി സ്റ്റാലിൻ വിവാദ പരാമർശങ്ങൾ ആവർത്തിച്ചു. തന്റെ അഭിപ്രായത്തിൽ ഉറച്ച് നിൽ‌ക്കുന്നുവെന്നും പറയുന്നതിൽ തെറ്റില്ലെന്നുമായിരുന്നു മന്ത്രിയുടെ വാദം.നിലപാടിൽ മാറ്റമില്ലെന്നും തിരുത്തില്ലെന്നുമുള്ള വാശി തുടരുന്നതിനിടെയാണ് ബെംഗളൂരു കോടതിയുടെ സമൻസ്.

udhayanidhi stalin summons bengaluru court sanatan dharma remarks