സില്‍കാര്യ ടണലിലെ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയില്‍

41 തൊഴിലാളികള്‍ ഉത്തരാഖണ്ഡിലെ സില്‍ക്യാര ടണലില്‍ സില്‍ക്യാര ടണലില്‍ കുടുങ്ങിയിട്ട് ഇന്നേക്ക് 15 ദിവസം. രക്ഷാപ്രവര്‍ത്തനത്തിന് സ്ഥാപിച്ച പൈപ്പില്‍ തുരക്കുന്ന യന്ത്രം കുടുങ്ങിയതോടെ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള നീക്കം പ്രതിസന്ധിയിലാണ്.

author-image
Priya
New Update
സില്‍കാര്യ ടണലിലെ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയില്‍

 

ഡല്‍ഹി: 41 തൊഴിലാളികള്‍ ഉത്തരാഖണ്ഡിലെ സില്‍ക്യാര ടണലില്‍ സില്‍ക്യാര ടണലില്‍ കുടുങ്ങിയിട്ട് ഇന്നേക്ക് 15 ദിവസം. രക്ഷാപ്രവര്‍ത്തനത്തിന് സ്ഥാപിച്ച പൈപ്പില്‍ തുരക്കുന്ന യന്ത്രം കുടുങ്ങിയതോടെ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള നീക്കം പ്രതിസന്ധിയിലാണ്.

ഇന്ന് ഉച്ചയോടെ യന്ത്ര ഭാഗങ്ങള്‍ പൂര്‍ണമായും മുറിച്ച് നീക്കാന്‍ കഴിയും. ഇതിനുശേഷമായിരിക്കും ഡ്രില്ലിംഗ് പുനരാരംഭിക്കുന്നത്. ഓഗര്‍ മെഷീന്‍ തകരാറിലായതോടെ വിദഗ്ധരെ ഉപയോഗിച്ച് നേരിട്ടാണ് ഡ്രില്ലിംഗ് നടത്തുകയാണ്.

വനമേഖലയില്‍ നിന്ന് ലംബമായി കുഴിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. തുരങ്കം വഴിയുള്ള രക്ഷാദൗത്യം പൂര്‍ണ്ണമായും പരാജയപ്പെട്ടാല്‍ മാത്രമായിരിക്കും ലംബമായി കുഴിക്കുന്നത് തുടങ്ങുക.

യന്ത്ര ഭാഗം നീക്കിയ ശേഷം മാത്രമേ വിദഗ്ധര്‍ക്ക് പൈപ്പില്‍ കയറി ഇരുമ്പ് കമ്പിയും സ്റ്റീല്‍ ഭാഗങ്ങളും മുറിക്കാന്‍ കഴിയുകയുള്ളൂ.

uttarakhand tunnel