നിതീഷ് ജെഡിയു ദേശീയ അധ്യക്ഷന്‍; ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടാനുള്ള നീക്കം നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ജെഡിയു ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തു. പാര്‍ട്ടി ദേശീയ അധ്യക്ഷനായിരുന്ന ലല്ലന്‍ സിങ് രാജി വെച്ചതിനെ തുടര്‍ന്നാണ് നിതീഷിനെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.

author-image
Priya
New Update
നിതീഷ് ജെഡിയു ദേശീയ അധ്യക്ഷന്‍; ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടാനുള്ള നീക്കം നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്

പാറ്റ്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ജെഡിയു ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തു. പാര്‍ട്ടി ദേശീയ അധ്യക്ഷനായിരുന്ന ലല്ലന്‍ സിങ് രാജി വെച്ചതിനെ തുടര്‍ന്നാണ് നിതീഷിനെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.

ആര്‍ജെഡിയോട് കൂടുതല്‍ താല്‍പര്യം കാണിച്ചതിനെ തുടര്‍ന്നാണ് ലലന്‍ സിങ്ങിനെ മാറ്റിയതാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, നിതീഷ് ബിജെപിയുമായി വീണ്ടും സഖ്യത്തിലേര്‍പ്പെടാനുള്ള നീക്കം നടത്തുന്നുണ്ടെന്നും അതിന്റെ ഭാഗമായാണ് പാര്‍ട്ടിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നത് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

എന്നാല്‍, നിതീഷ് 'ഇന്ത്യ' സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകണം എന്നാണ് ആഗ്രഹമെന്നും അതിനാണ് പാര്‍ട്ടി അധ്യക്ഷനാക്കിയതെന്നും ജെഡിയു ജനറല്‍ സെക്രട്ടറി ധനഞ്ജയ് സിങ് പറഞ്ഞു.

bihar JDU Nitish kumar