ജ​ർ​മ​ൻ പ്ര​സി​ഡ​ന്റിന്റെ ഒമാൻ സന്ദർശനത്തിന് തുടക്കം

ജ​ർ​മ​ൻ പ്ര​സി​ഡ​ന്റ് ഡോ. ​ഫ്രാ​ങ്ക്-​വാ​ൾ​ട്ട​ർ സ്റ്റെ​യി​ൻ​മി​യ​റി​ൻറെ ഒ​മാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്​ തു​ട​ക്ക​മാ​യി.തി​ങ്ക​ളാ​ഴ്ച ​രാ​ത്രി​യോ​ടെ മ​സ്ക​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തി​ന്​ ഊ​ഷ്​​മ​ള​മാ​യ വ​ര​വേ​ൽ​പ്പാ​ണ്​ അ​ധി​കൃ​ത​ർ ന​ൽ​കി​യ​ത്​.

author-image
Hiba
New Update
ജ​ർ​മ​ൻ പ്ര​സി​ഡ​ന്റിന്റെ ഒമാൻ സന്ദർശനത്തിന് തുടക്കം

മസ്കറ്റ്: ജർമൻ പ്രസിഡന്റ് ഡോ. ഫ്രാങ്ക്-വാൾട്ടർ സ്റ്റെയിൻമിയറിൻറെ ഒമാൻ സന്ദർശനത്തിന് തുടക്കമായി.തിങ്കളാഴ്ച രാത്രിയോടെ മസ്കത്തിലെത്തിയ അദ്ദേഹത്തിന് ഊഷ്മളമായ വരവേൽപ്പാണ് അധികൃതർ നൽകിയത്.

മൂന്നുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിൻറെ ഭാഗമായി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായും മറ്റ് ഉന്നത നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണങ്ങളും വിവിധ മേഖലകളിൽ അവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ചർച്ച ചെയ്യും.

ഇരുകൂട്ടർക്കും താൽപര്യമുള്ള പ്രാദേശിക-അന്തർദേശീയ വിഷയങ്ങളിൽ കാഴ്ചപ്പാടുകളും കൈമാറും. സന്ദർശനം പൂർത്തിയാക്കി പ്രസിഡന്റ് ബുധനാഴ്ച മടങ്ങും. കഴിഞ്ഞ വർഷം ജൂലൈയിൽ സുൽത്താൻ ജർമനി സന്ദർശിച്ചിരുന്നു.

വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണത്തിനുള്ള സാധ്യതകളും, അതിനെ പിന്തുണക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തിരുന്നു.

 
German President visit Oman