ചന്ദ്രനില്‍ പേടകമിറക്കി ചരിത്ര വിജയം; ഇന്ത്യന്‍ ബഹിരാകാശ യുഗത്തിന് തുടക്കമായിട്ട് 60 വര്‍ഷം

ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി ചന്ദ്രനില്‍ പേടകമിറക്കിയിട്ട് ഇന്ന് 60 വര്‍ഷം. ഈ ചരിത്ര വിജയത്തില്‍ കേരളത്തിന്റെ പങ്ക് ചെറുതല്ല. മത്സ്യത്തൊഴിലാളി ഗ്രാമമായ തുമ്പയിലെ മേരി മഗ്ദലനമറിയം കത്തോലിക്കാ പള്ളിക്ക് മുന്നില്‍ നിന്ന് 1963 നവംബര്‍ 21നാണ് രാജ്യത്തെ ആദ്യസൗണ്ടിംഗ് റോക്കറ്റ് ആയ 'നൈക്ക്അപാഷെ' വിക്ഷേപിക്കുന്നത്.

author-image
Web Desk
New Update
ചന്ദ്രനില്‍ പേടകമിറക്കി ചരിത്ര വിജയം; ഇന്ത്യന്‍ ബഹിരാകാശ യുഗത്തിന് തുടക്കമായിട്ട് 60 വര്‍ഷം

തിരുവനന്തപുരം: ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി ചന്ദ്രനില്‍ പേടകമിറക്കിയിട്ട് ഇന്ന് 60 വര്‍ഷം. ഈ ചരിത്ര വിജയത്തില്‍ കേരളത്തിന്റെ പങ്ക് ചെറുതല്ല. മത്സ്യത്തൊഴിലാളി ഗ്രാമമായ തുമ്പയിലെ മേരി മഗ്ദലനമറിയം കത്തോലിക്കാ പള്ളിക്ക് മുന്നില്‍ നിന്ന് 1963 നവംബര്‍ 21നാണ് രാജ്യത്തെ ആദ്യസൗണ്ടിംഗ് റോക്കറ്റ് ആയ 'നൈക്ക്അപാഷെ' വിക്ഷേപിക്കുന്നത്.

പള്ളിയുടെ മുന്‍ വശത്ത് കെട്ടിയുയര്‍ത്തിയ റോക്കറ്റ് വിക്ഷേപണത്തറയില്‍ നിന്നാണ് അമേരിക്കന്‍ നിര്‍മ്മിതമായ ഈ റോക്കറ്റ് കുതിച്ചുയര്‍ന്നത്. ആദ്യ റോക്കറ്റ് കൂട്ടിയോജിപ്പിക്കുന്നതും പള്ളിയിലെ അള്‍ത്താരയ്ക്ക് മുമ്പില്‍ വച്ചാണ്.

പള്ളിക്ക് സമീപമുള്ള തെങ്ങിന്‍തോപ്പ് വിക്ഷേപണത്തറയായും ബിഷപ്പ് ഹൗസ് വിക്ഷേപണകേന്ദ്രം ഡയറക്ടറുടെ ഓഫീസായും മാറി. സമീപത്തെ പ്രൈമറി സ്‌കൂള്‍ കെട്ടിടം ആദ്യം ലോഞ്ച് ഓഫീസായിരുന്നു.

പിന്നീട് അത് ടെക്നിക്കല്‍ ലൈബ്രറിയായി. ഇന്ത്യയിലെ ആദ്യ സ്പേസ് ലാബ് അവിടുത്തെ പഴയ കാലിത്തൊഴുത്ത് ആയിരുന്നു. ഇങ്ങനെ പള്ളിയും സമീപത്തെ സ്‌കൂളുമെല്ലാം ചരിത്ര വിജയത്തിന് കാരണമായി.

പിന്നീട് എ.പി.ജെ അബ്ദുള്‍ കലാം രാഷ്ട്രപതിയായപ്പോള്‍ ഇതിന്റെ സുരക്ഷ ചുമതലയും വഹിച്ചിരുന്നു. ഭൂമിയുടെ കാന്തിക ബലരേഖ കടന്നുപോകുന്ന സ്ഥലമെന്നതാണ് ഇവിടുത്തെ സവിശേഷത.

ഇവിടം പിന്നീട് തുമ്പ ഇക്വറ്റേറിയല്‍ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷന്‍' എന്ന പേരില്‍ അറിയപ്പെട്ടു. തുമ്പ പിന്നീട് വിക്രം സാരാഭായ് സ്പേസ് സെന്ററായി മാറി.

ഐ.എസ്.ആര്‍.ഒയുടെ രാജ്യത്തെ ഏറ്റവും വലിയ കേന്ദ്രമാണ് ഇവിടം. ഇന്നും റോക്കറ്റ് ഉണ്ടാക്കുന്നത് ഇവിടെ നിന്നാണ്. അന്നത്തെ കാലത്ത് സൗണ്ടിംഗ് റോക്കറ്റുകളുപയോഗിച്ച് അന്തരീക്ഷത്തിന്റെ മേല്‍ഭാഗത്തെക്കുറിച്ച് പഠനം നടത്തിയിരുന്നു.

എന്നാല്‍ പിന്നീട് തുമ്പ ഗ്രാമം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത് അവിടെ ബഹിരാകാശ കേന്ദ്രം സ്ഥാപിച്ചു. ആദ്യ സൗണ്ടിങ് റോക്കറ്റ് വിക്ഷേപിച്ച് 17 വര്‍ഷത്തിന് ശേഷം 1980 ജൂലായ് 18ന് ഇന്ത്യ നിര്‍മ്മിച്ച എസ്.എല്‍.വി 3 റോക്കറ്റ് ഉപയോഗിച്ച് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചു.

1992 മേയ് 20ന് പി.എസ്.എല്‍.വിയുടെ വിജയകരമായ ആദ്യ വിക്ഷേപണം നടന്നു.ഇപ്പോള്‍ ഇന്ത്യയ്ക്ക് നൂറിലധികം ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിക്കാനും ചന്ദ്രനിലും ചൊവ്വയിലും സൂര്യനിലും വരെ പറക്കാനും കഴിയും.

ആദ്യ വിക്ഷേപണത്തിന് 60 വര്‍ഷം പിന്നിടുന്നത് ഇന്ന് ആണെങ്കിലും 25നാണ് ആഘോഷം. ആദ്യകാലത്തെ 300ഓളം ശാസ്ത്രഞ്ജരെയും പ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിക്കും.

" width="100%" height="411" frameborder="0" allowfullscreen="allowfullscreen">

india isro space rocket