തൃശൂര്‍: തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ വ്യാജ മദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി എക്‌സൈസ്. സംഭവത്തില്‍ ഇരിങ്ങാലക്കുട സ്വദേശിയും നടനുമായ ഡോക്ടര്‍ അനൂപ് ഉള്‍പ്പെടെ ആറു പേര്‍ കസ്റ്റഡിയിലായി. 1200 ലിറ്റര്‍ മദ്യം കണ്ടെത്തിയതായി എക്‌സൈസ് അറിയിച്ചു. സ്പിരിറ്റ് എത്തിച്ച് മദ്യം നിര്‍മിക്കുന്ന കേന്ദ്രമാണിതെന്നും അധികൃതര്‍ പറഞ്ഞു.
ഇരിങ്ങാലക്കുട സ്വദേശി ഡോ.അനൂപ്, കോട്ടയം സ്വദേശികളായ റെജി, റോബിന്‍, തൃശൂര്‍ കല്ലൂര്‍ സ്വദേശി സിറിള്‍, കൊല്ലം സ്വദേശി മെല്‍വിന്‍, തൃശൂര്‍ ചിറയ്ക്കല്‍ സ്വദേശി പ്രജീഷ് എന്നിവരാണ് കസ്റ്റഡിയിലായിരിക്കുന്നത്. തൃശൂര്‍ എക്‌സൈസ് സംഘമാണ് ഇവരെ പിടികൂടിയത്.