കുടുംബവഴക്കിനെ തുടർന്ന് ചേർത്തലയിൽ 32കാരിയെ ഭർത്താവ് പെട്രോൾ ഒഴിച്ച് കത്തിച്ചു; ഗുരുതര പൊള്ളൽ

ചേർത്തലയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കെത്തിയപ്പോഴാണ് ആരതിയെ ഭർത്താവ് ശ്യാംജിത്ത് ആക്രമിച്ചത്. സ്കൂട്ടറിലെത്തിയ ആരതിയെ വഴിയിൽവച്ച് തടഞ്ഞുനിർത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു

author-image
Greeshma Rakesh
New Update
കുടുംബവഴക്കിനെ തുടർന്ന് ചേർത്തലയിൽ 32കാരിയെ ഭർത്താവ് പെട്രോൾ ഒഴിച്ച് കത്തിച്ചു; ഗുരുതര പൊള്ളൽ

ചേർത്തല: ചേർത്തലയിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ഭർത്താവിന്റെ ശ്രമം.കടക്കരപ്പള്ളി വലിയവീട്ടിൽ ആരതി (32)ആണേ ഭർത്താവിന്റെ ക്രൂരതയ്ക്ക് ഇരയായത്. ചേർത്തല താലൂക്ക് ആശുപത്രിക്കു സമീപത്തു വച്ചാണ് സംഭവം. സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ  ആരതിയെ  ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരുക്ക് ഗുരുതരമായതിനാൽ അവിടെനിന്ന് ആലപ്പുഴ മെഡിക്കൽ കോളജിലേക്കു മാറ്റി.അതെസമയം ഭർത്താവ് ശ്യാംജിത്തിനും പൊള്ളലേറ്റിട്ടുണ്ട്.ചേർത്തലയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കെത്തിയപ്പോഴാണ് ആരതിയെ ഭർത്താവ് ശ്യാംജിത്ത് ആക്രമിച്ചത്. സ്കൂട്ടറിലെത്തിയ ആരതിയെ വഴിയിൽവച്ച് തടഞ്ഞുനിർത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കുടുംബവഴക്കാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.

alappuzha Crime News wife Husband NEWS KERALA