രണ്ടുവയസുകാരിയെ കാണാതായ സംഭവം; കുടുംബാം​ഗങ്ങളുടെ മൊഴികളിൽ വൈരുധ്യം, തട്ടിക്കൊണ്ടുപോകലാണെന്ന് സ്ഥിരീകരിക്കാനാകില്ലെന്ന് കമ്മീഷണർ

പേട്ടയിൽ നിന്ന് രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയതാണെന്ന് നിലവിൽ സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് തിരുവനന്തപുരം സിറ്റി കമ്മീഷണർ സി.എച്ച് നാ​ഗരാജ്

author-image
Greeshma Rakesh
New Update
രണ്ടുവയസുകാരിയെ കാണാതായ സംഭവം; കുടുംബാം​ഗങ്ങളുടെ മൊഴികളിൽ വൈരുധ്യം, തട്ടിക്കൊണ്ടുപോകലാണെന്ന് സ്ഥിരീകരിക്കാനാകില്ലെന്ന് കമ്മീഷണർ

 

തിരുവനന്തപുരം: പേട്ടയിൽ നിന്ന് രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയതാണെന്ന് നിലവിൽ സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് തിരുവനന്തപുരം സിറ്റി കമ്മീഷണർ സി.എച്ച് നാഗരാജ്. സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി എന്ന മൊഴി സ്ഥിരീകരിക്കാനായി സിസിടിവി പരിശോധിക്കേണ്ടതുണ്ട്. ദൃശ്യങ്ങൾ പരിശോധിക്കാൻ സമയമെടുക്കും.അതെസമയം കുട്ടിയെ കണ്ടെത്തുന്നതിനാണ് പോലീസ് പരിഗണന നൽകുന്നതെന്നും കമ്മീഷണർ വ്യക്തമാക്കി.

സംഭവത്തിൽ കൃത്യമായ സൂചനകൾ ഇല്ലെന്നും രക്ഷിതാക്കളുടെയും കുടുംബാംഗങ്ങളുടെയും മൊഴികളിൽ വൈരുധ്യമുണ്ടെന്നും കമ്മീഷണർ പറഞ്ഞു. രാത്രി 11.30 വരെ കുട്ടി തങ്ങൾക്കൊപ്പമുണ്ടായിരുന്നു. എന്നാൽ ഒരു മണിയോടെ എഴുന്നേറ്റ് നോക്കുമ്പോൾ കാണാതാവുകയായിരുന്നു എന്നാണ് പിതാവിന്റെ മൊഴി.കുട്ടിയുടെ മൂത്ത സഹോദരന്റെ മൊഴികളിലും അവ്യക്തത നിലനിൽക്കുന്നു. സ്കൂട്ടറിലെത്തിയവർ ചോക്ലേറ്റ് കാണിച്ച് കൊണ്ടു പോയെന്നായിരുന്നു ആദ്യമൊഴി.എന്നാൽ പിന്നീട് തട്ടിക്കൊണ്ടുപോയത് കണ്ടിട്ടില്ലെന്ന് മൊഴി തിരുത്തി. നേരിട്ട് കണ്ടില്ലെന്നും ഇളയ സഹോദരൻ പറഞ്ഞ അറിവാണെന്നും പറ‍ഞ്ഞു.

എന്നാൽ അമ്മ കരഞ്ഞപ്പോഴാണ് കുഞ്ഞിനെ കാണാതായ വിവരം അറിഞ്ഞതെന്നാണ് ഇളയ സഹോദരന്റെ മൊഴി. തട്ടിക്കൊണ്ടുപോയ വാഹനം കണ്ടില്ലെന്നും കുട്ടി പറഞ്ഞു. നിലവിൽ കുട്ടിയുടെ കുടംബത്തോടൊപ്പം താമസിച്ചിരുന്നവരെ ചോദ്യം ചെയ്ത് വരികയാണെന്നും കമ്മീഷണർ വ്യക്തമാക്കി.ഹൈദരാബാദ് സ്വദേശികളായ നാടോടി ദമ്പതികളുടെ മകൾ മേരിയെയാണ് കാണാതായത്.

തിരുവനന്തപുരം പേട്ടയിൽ നിന്നാണ് അമർദ്വീപ് – റമീനദേവി ദമ്പതികളുടെ മകൾ മേരിയെ ത്ങ്കളാഴ്ച പുലർച്ചെ മുതൽ കാണാതായത്. കറുപ്പിൽ പുള്ളിയുള്ള ടീഷർട്ടാണ് കാണാതായ സമയത്ത് കുട്ടി ധരിച്ചിരുന്നത്. കുട്ടിയെ കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ 0471 2743 195, 94979 47107, 94979 60113, 94979 80015, 94979 96988 , 112 എന്നീ നമ്പറുകളിൽ വിവരങ്ങൾ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.

kerala police Thiruvananthapuram abduction kidnapp Mery