ബെംഗളൂരുവിലെ ​ഗതാ​ഗതകുരുക്കിന് പരിഹാരം; 190 കിലോമീറ്റർ ടണൽ റോഡ് പദ്ധതിയുമായി കർണാടക സർക്കാർ

ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ പുതിയ പദ്ധതിയുമായി കർണാടക സർക്കാർ.190 കിലോമീറ്റർ തുരങ്കം നിർമിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്, ഇതിനായി 45 ദിവസത്തിനുള്ളിൽ ടെൻഡർ വിളിക്കാനുള്ള നടപടികൾ ആരംഭിച്ചതായി കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞു.

author-image
Greeshma Rakesh
New Update
ബെംഗളൂരുവിലെ ​ഗതാ​ഗതകുരുക്കിന് പരിഹാരം; 190 കിലോമീറ്റർ ടണൽ റോഡ് പദ്ധതിയുമായി കർണാടക സർക്കാർ

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ പുതിയ പദ്ധതിയുമായി കർണാടക സർക്കാർ.190 കിലോമീറ്റർ തുരങ്കം നിർമിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്, ഇതിനായി 45 ദിവസത്തിനുള്ളിൽ ടെൻഡർ വിളിക്കാനുള്ള നടപടികൾ ആരംഭിച്ചതായി കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞു.

നിലവിൽ എട്ട് കമ്പനികൾ ഇതിന് യോഗ്യത നേടിയിട്ടുണ്ടെന്നും ഈ കമ്പനികൾ സാധ്യതാ പഠന റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആറിയിച്ചു. വലിയ പദ്ധതിയായതിനാൽ വൻതുക ആവശ്യമാണ്, അതിനാൽ പദ്ധതി പല ഘട്ടമായെ നടപ്പാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടണൽ റോഡ് എങ്ങനെയായിരിക്കണം, എത്രവരി പാതയാകണം, എവിടെ നിന്ന് തുടങ്ങണം, അവസാനിക്കണം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ഈ കമ്പനികൾ പഠനം നടത്തി റിപ്പോർട്ട് ചെയ്യുമെന്നും, നഗരത്തിലുടനീളം ഇത് വികസിപ്പിക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

"നിലവിൽ ഞങ്ങൾ 190 കിലോമീറ്റർ നിർദ്ദേശിച്ചിട്ടുണ്ട്. ബെല്ലാരി റോഡ്, ഓൾഡ് മദ്രാസ് റോഡ്, എസ്റ്റീം മാൾ ജംഗ്ഷൻ മുതൽ മേഖ്രി സർക്കിൾ, മില്ലർ റോഡ്, ചാലൂക്യ സർക്കിൾ, ട്രിനിറ്റി സർക്കിൾ, സർജാപൂർ റോഡ്, ഹൊസൂർ റോഡ്, കനകപുര റോഡ് കൃഷ്ണ റാവു പാർക്ക്, മൈസൂർ റോഡ് മുതൽ സിർസി സർക്കിൾ വരെ , മഗഡി റോഡ്, തുംകുരു റോഡ് മുതൽ യശ്വന്ത്പൂർ ജംഗ്ഷൻ, ഔട്ടർ റിങ് റോഡ്, ഗോരഗുണ്ടേപാൾയ, കെആർ പുരം, സിൽക്ക് ബോർഡ് പ്രദേശങ്ങൾ ഇതിനായി കണ്ടെത്തി. മുൻഗണനാടിസ്ഥാനത്തിലാണ് ഈ മേഖലകൾ തിരഞ്ഞെടുത്തിരിക്കുന്നത്. ഈ ടണൽ റോഡ് എവിടെ, എങ്ങനെ നിർമ്മിക്കാമെന്ന് കമ്പനികൾ പഠനം നടത്താൻ പോകുകയാണ്," അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിന് നാലുവരി തുരങ്കപാതയെങ്കിലും വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാത്രമല്ല മഴക്കാലം അവസാനിക്കുന്നതോടെ, മഴവെള്ളം ഒഴുകുന്നതിനുള്ള ഡ്രെയിനേജ് ഉൾപ്പെടെയുള്ള പ്രധാന ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ കരാറുകാർക്ക് നിർദേശം നൽകാനുള്ള ചുമതല ചീഫ് എഞ്ചിനീയർമാർക്ക് നൽകിയിട്ടുണ്ടെന്നും ശിവകുമാർ പറഞ്ഞു.കഴിഞ്ഞയാഴ്ച ബെംഗളൂരുവിലെ നഗരത്തിലുണ്ടായ വൻ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായും ട്രാഫിക് പോലീസുമായും വിഷയം ചർച്ച ചെയ്തതായും ശിവകുമാർ പറഞ്ഞു.

Bengaluru traffic congestion 190km tunnel road karnataka government dk sivakumar