നേപ്പാളിൽ ബസ് അപകടം: രണ്ട് ഇന്ത്യക്കാരടക്കം 12 പേർ മരിച്ചു, ഇരുപതിലധികം പേർക്ക് പരിക്ക്

അപകടത്തിൽ രണ്ട് ഇന്ത്യക്കാർ അടക്കം പന്ത്രണ്ടുപേർ മരിച്ചു.ഇരുപതിലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം.ബിഹാർ, ഉത്തർപ്രദേശ് സ്വദേശികളാണ് മരിച്ച ഇന്ത്യക്കാർ.

author-image
Greeshma Rakesh
New Update
നേപ്പാളിൽ ബസ് അപകടം: രണ്ട് ഇന്ത്യക്കാരടക്കം 12 പേർ മരിച്ചു, ഇരുപതിലധികം പേർക്ക് പരിക്ക്

 

കാഠ്മണ്ഡു : നേപ്പാളിൽ വൻ ബസ് അപകടം. മധ്യ-പടിഞ്ഞാറൻ നേപ്പാളിലെ ഡാങ് ജില്ലയിൽ ബസ് പാലത്തിൽ നിന്ന് നദിയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ രണ്ട് ഇന്ത്യക്കാർ അടക്കം പന്ത്രണ്ടുപേർ മരിച്ചു.ഇരുപതിലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം.ബിഹാർ, ഉത്തർപ്രദേശ് സ്വദേശികളാണ് മരിച്ച ഇന്ത്യക്കാർ.

വെള്ളിയാഴ്ച രാത്രി വൈകി ഭലുബാംഗിൽ വച്ചായിരുന്നു അപകടം. ബാങ്കെയിലെ നേപ്പാൾഗഞ്ചിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് നിയന്ത്രണം വിട്ട് പാലത്തിൽ നിന്ന് തെന്നി രപ്തി നദിയിലേക്ക് വീഴുകയായിരുന്നു.

ആകെ എട്ട് മൃതദേഹങ്ങൾ മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. അപകടത്തിൽ പരുക്കേറ്റ 22 പേരെ ആശുപത്രിയിൽ പ്രവശിപ്പിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ലമാഹി ആശുപത്രിയിലേക്ക് മാറ്റി.

nepal india dead bus accident