''ഏറ്റവും നല്ല സുഹൃത്തുക്കൾ'' എന്ന ജോർജിയ മെലോണിയുടെ പോസ്റ്റ്; പ്രതികരിച്ച് പ്രധാനമന്ത്രി മോദി

ഇപ്പോഴിതാ ജോർജിയ മെലോണിയുടെ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് നരേന്ദ്രമോദിയും.സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത് എപ്പോഴും സന്തോഷകരമാണ് എന്ന കുറിപ്പോടെയാണ് മെലോണിയുടെ പോസ്റ്റ് മോദി പങ്കുവച്ചത്.

author-image
Greeshma Rakesh
New Update
 ''ഏറ്റവും നല്ല സുഹൃത്തുക്കൾ'' എന്ന ജോർജിയ മെലോണിയുടെ പോസ്റ്റ്; പ്രതികരിച്ച്  പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി എടുത്ത സെൽഫിയോട് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ശനിയാഴ്ച ദുബായിൽ നടന്ന COP28 കാലാവസ്ഥാ ഉച്ചകോടിക്കിടെയാണ് ജോർജിയ മെലോണിക്കൊപ്പം നരേന്ദ്രമോദിയും സെൽഫിക്ക് പോസ് ചെയ്തത്.

ജോർജിയ മെലോണി തൻ്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള സെൽഫി പോസ്റ്റ് ചെയ്യുകയും '#Melodi' എന്ന ഹാഷ്‌ടാഗിനൊപ്പം "COP28-ലെ നല്ല സുഹൃത്തുക്കൾ" എന്ന് കുറിക്കുകയും ചെയ്തിരുന്നു.

പിന്നാലെ ഈ സെൽഫി സേുഹമാധ്യമങ്ങളിൽ ചർച്ചാ വിഷയമായിരുന്നു. ഇപ്പോഴിതാ ജോർജിയ മെലോണിയുടെ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് നരേന്ദ്രമോദിയും.സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത് എപ്പോഴും സന്തോഷകരമാണ് എന്ന കുറിപ്പോടെയാണ് മെലോണിയുടെ പോസ്റ്റ് മോദി പങ്കുവച്ചത്.

കഴിഞ്ഞ ദിവസം,കാലാവസ്ഥ ഉച്ചകോടിയുടെ ഭാഗമായി മോദി മെലോണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയും ഇറ്റലിയും സുസ്ഥിരവും സമൃദ്ധവുമായ ഭാവിക്കായി പ്രയത്നിക്കുകയാണെന്നും ഇരുരാജ്യങ്ങളും ഒരുമിച്ചു സഹകരണ ശ്രമങ്ങൾക്കായി കാത്തിരിക്കാമെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചിരുന്നു.

അതെസമയം COP28 കാലാവസ്ഥാ ഉച്ചകോടിയ്ക്കെത്തിയ പ്രധാനമന്ത്രി മോദി ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂൺ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ, തുർക്കി പ്രസിഡന്റ് ആർടി എർദോഗൻ, സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ, മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു തുടങ്ങിയ നേതാക്കളുമായ് വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.

" width="100%" height="411PX" frameborder="0" allowfullscreen="allowfullscreen">

COP28 selfi Giorgia Meloni narendra modi