ജറുസലേം: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം തുടരുന്നതിനിടെ ഗാസയില്‍ കുഞ്ഞുങ്ങളെ തിരിച്ചറിയാനായി അവരുടെ ദേഹത്തു മാതാപിതാക്കള്‍ പേരെഴുതിവയ്ക്കുന്നു.
ബോംബാക്രമണങ്ങളില്‍ പരുക്കേറ്റു റഫായിലെ ആശുപത്രിയില്‍ ചികിത്സയിലുളള കുട്ടികളുടെ കൈകളിലോ കാലുകളിലോ ആണ് ഇത്തരത്തില്‍ പേരെഴുതിയിട്ടുണ്ട്.
അതെസമയം വടക്കന്‍ ഗാസയില്‍ കൂട്ടമരണം കണ്ടു ഭയന്ന് നാലു മക്കളെയും കൊണ്ട് സുരക്ഷിതമെന്നു കരുതിയ തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിലെ ബന്ധുവീട്ടില്‍ അഭയം തേടിയ സാറാ അല്‍ ഖാലിദി, കുട്ടികളുടെ ദേഹത്ത് പേരെഴുതി വയ്ക്കുന്ന രീതി കണ്ട് അമ്പരന്നുപോയി. എന്നാല്‍ ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടര്‍മാരും അതുതന്നെ ചെയ്യുന്നതുകണ്ടു.
ആക്രമണത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ഈ കുഞ്ഞുങ്ങള്‍ക്ക് ഒരു പേരുണ്ടായിരുന്നുവെന്നു അറിയാനെങ്കിലും ഇതു സഹായിക്കുമല്ലോ എന്നാണു ഗാസയിലുള്ളവര്‍ പറയുന്നത്.
കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങള്‍ രേഖപ്പെടുത്തി ഗാസ ആരോഗ്യമന്ത്രാലയം കഴിഞ്ഞദിവസം പുറത്തിറക്കിയ രേഖയില്‍, വികൃതമായിപ്പോയതിനാല്‍ 200 മൃതശരീരങ്ങള്‍ തിരിച്ചറിയാനായിരുന്നില്ല.