ബജറ്റ് പ്രഖ്യാപനം ഉടൻ;കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ എത്തി

രണ്ടാം മോദി സർക്കാരിന്റെ അവസാന ഇടക്കാല ബജറ്റ് അവതരണത്തിനായി കേന്ദ്ര ധനകാര്യമന്ത്രി പാർലമെന്റിൽ എത്തി. രാഷ്‌ട്രപതിയെ കണ്ടതിന് ശേഷമാണ് ധനമന്ത്രി പുതിയ പാർലമെന്റ് മന്ദിരത്തിലെത്തിയത്.

author-image
Greeshma Rakesh
New Update
ബജറ്റ് പ്രഖ്യാപനം ഉടൻ;കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ എത്തി

ന്യൂഡൽഹി:രണ്ടാം മോദി സർക്കാരിന്റെ അവസാന ഇടക്കാല ബജറ്റ് അവതരണത്തിനായി കേന്ദ്ര ധനകാര്യമന്ത്രി പാർലമെന്റിൽ എത്തി. രാഷ്‌ട്രപതിയെ കണ്ടതിന് ശേഷമാണ് ധനമന്ത്രി പുതിയ പാർലമെന്റ് മന്ദിരത്തിലെത്തിയത്. ഇത് ആറാം തവണയാണ് നിർമ്മലാ സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇടക്കാല ബജറ്റാണ് വ്യാഴാഴ്ച പാർലമെന്റിൽ അവതരിപ്പിക്കുന്നത്. അധികാരത്തിലേറുന്ന പുതിയ സർക്കാർ ജൂലൈയിൽ സമ്പൂർണ ബജറ്റ് അവതരിപ്പിക്കും. 2014 മുതലുള്ള കേന്ദ്രസർക്കാരിന്റെ ഭരണ നേട്ടങ്ങളും ബജറ്റിൽ ഉയർത്തിക്കാട്ടും. ആദായ നികുതിയിളവ് , കർഷകരെയും വനിതകളെയും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ അടക്കമുള്ളവ ബജറ്റിൽ ഉണ്ടായേക്കുമെന്നാണ് സൂചന.

india narendra modi budget 2024 union budget 2024 NIRMALA SITARAMAN