പൂർണമായും കടലിൽ ചിത്രീകരിച്ച ആക്ഷൻ-പൊളിറ്റിക്കൽ-കോമഡി ചിത്രം 'ബോട്ട്' ! ടീസർ റിലീസായി...

പൂർണമായും കടലിൽ ചിത്രീകരിച്ച ഈ സിനിമ മാലി ആൻഡ് മാൻവി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ പ്രഭ പ്രേംകുമാറാണ് നിർമ്മിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായ് ഫെബ്രുവരിയിൽ ചിത്രം തിയറ്ററുകളിലെത്തും.

author-image
Greeshma Rakesh
New Update
പൂർണമായും കടലിൽ ചിത്രീകരിച്ച ആക്ഷൻ-പൊളിറ്റിക്കൽ-കോമഡി ചിത്രം 'ബോട്ട്' ! ടീസർ റിലീസായി...

യോഗി ബാബു, ഗൗരി ജി കിഷൻ, വിജയ്, ശ്രീദേവി, കിച്ച സുധീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചിമ്പു ദേവൻ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം 'ബോട്ട്'ന്റെ ടീസർ റിലീസായി. പൂർണമായും കടലിൽ ചിത്രീകരിച്ച ഈ സിനിമ മാലി ആൻഡ് മാൻവി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ പ്രഭ പ്രേംകുമാറാണ് നിർമ്മിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായ് ഫെബ്രുവരിയിൽ ചിത്രം തിയറ്ററുകളിലെത്തും.

1940-ൽ ജപ്പാൻ ചെന്നൈയിൽ ബോംബ് സ്‌ഫോടനം നടത്തുന്നു. ബോട്ടിൽ സഞ്ചരിക്കുന്ന 10 പേർ ജീവൻ ഭയന്ന് ബോട്ടിൽ നിന്ന് കടലിൽ ചാടുന്നു. ബോട്ടിലെ ദ്വാരത്തിലൂടെ വെള്ളം കയറുകയും പതുക്കെ മുങ്ങുകയും ചെയ്യുന്നു. ഒരു വലിയ സ്രാവ് ബോട്ടിനെ വളയുന്നു. ബോട്ടിലുള്ളവർ എങ്ങനെ രക്ഷപ്പെടുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയം.

വടിവേലുവിനെ നായകനാക്കി 'ഇംസൈ അരസൻ 23-ആം പുലികേശി' എന്ന ബ്ലോക്ക്ബസ്റ്ററിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ചിമ്പു ദേവൻ. വിജയ്, ശ്രീദേവി, കിച്ച സുധീപ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 'പുലി', പ്രകാശ് രാജ്, സന്താനം, ഗഞ്ച കറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'അരൈ എന്ന 305-ൽ കടവുൾ', രാഘവ ലോറൻസിനെ പുതിയ മാനത്തിൽ അവതരിപ്പിച്ച 'ഇരുമ്പുകോട്ടൈ മുരട്ടു സിങ്കം' എന്നിവ ചിമ്പു ദേവന്റ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രങ്ങളാണ്.

അദ്ദേഹത്തിന്റെ 'കസടത്തപ്പാറ' എന്ന ചിത്രം മികച്ച തിരക്കഥക്കുള്ള നിരവധി അവാർഡുകളാണ് കരസ്ഥമാക്കിയത്. ഹിസ്റ്റോറിക്കൽ, ഫാന്റസി തുടങ്ങിയ വിഭാഗങ്ങളിൽ വിജയകരമായ ചിത്രങ്ങൾ ഒരുക്കിയ ചിമ്പു ദേവൻ ഇത്തവണ ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് എത്തുന്നത്.

ജിബ്രാൻ സംഗീതം പകരുന്ന 'ബോട്ട്'ന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് മധേഷ് മാണിക്കമാണ്. ചിത്രസംയോജനം ദിനേശനും കലാസംവിധാനം ടി സന്താനവും കൈകാര്യം ചെയ്യും. പിആർഒ: ശബരി

" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">

Pan Indian movie boat movie yogi babu gouri g kishan