ചെന്നൈ: ദളപതി വിജയ് നായകനായി എത്തുന്ന ചിത്രം ലിയോയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വിജയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നായിരിക്കും ചിത്രം എന്നാണ് കരുതപ്പെടുന്നത്.
യുഎസില്‍ മാത്രം ചിത്രം 999ല്‍ കൂടുതല്‍ തീയറ്ററുകളില്‍ എത്തുമെന്ന പോസ്റ്ററാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. അമേരിക്കയില്‍ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ച സിനിമയുടെ യുഎസ് വിതരണക്കാര്‍ പുറത്തിറക്കിയ പോസ്റ്ററിലാണ് അപ്‌ഡേറ്റ് ഉള്ളത്.
തമിഴ് സിനിമയില്‍ ഇത് ആദ്യമാണ് എന്നാണ് വിവരം. നേരത്തെ ലിയോയുടെ പ്രധാന ഷോ ടിക്കറ്റുകള്‍ യുകെയില്‍ ഉള്‍പ്പടെ ആദ്യമേ വിറ്റുപോയിരുന്നു. ഒക്ടോബര്‍ 19 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
അതേ സമയം,ലിയോയുടെ ആകെ ബജറ്റ് 300 കോടിയാണെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. സാറ്റലൈറ്റ്, ഡിജിറ്റല്‍, വീഡിയോ അവകാശങ്ങള്‍ ഉള്‍പ്പടെ ഉള്ളവയിലൂടെ 487 കോടി നേടിയിട്ടുണ്ടെന്ന് ട്രാക്കറായ എ.ബി ജോര്‍ജ് ട്വീറ്റ് ചെയ്യുന്നു.
യുഎ സര്‍ട്ടിഫിക്കറ്റാണ് ലിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. തൃഷ നായികയായി എത്തുന്ന വിജയ് ചിത്രത്തില്‍ ഗൗതം വാസുദേവ് മേനോന്‍, അര്‍ജുന്‍, മന്‍സൂര്‍ അലി ഖാന്‍, ബാബു ആന്റണി, മനോബാല, സാന്‍ഡി മാസ്റ്റര്‍, മിഷ്‌കിന്‍ തുടങ്ങി നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്.