ചെന്നൈ: ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിജയ് നായകനായി എത്തിയ ചിത്രം 'ലിയോ' ആഗോള ബോക്‌സോഫീസില്‍ 500 കോടിയിലേക്ക് കുതിക്കുന്നു.
എന്നാല്‍ ദസറ അവധിക്ക് ശേഷം തിയേറ്ററുകളില്‍ എത്തുന്ന ആളുകളുടെ എണ്ണത്തില്‍ കുറവ് വന്നതോടെ ഒക്ടോബര്‍ 25 ന് കളക്ഷനില്‍ വന്‍ ഇടിവാണ് ഉണ്ടായത്. ആദ്യ കണക്കുകള്‍ പ്രകാരം 'ലിയോ' ഇന്ത്യയില്‍ ബുധനാഴ്ച 12.50 കോടി രൂപ നേടിയെന്നാണ് റിപ്പോര്‍ട്ട്.
ഇതോടെ 7 ദിവസത്തെ ചിത്രത്തിന്റെ മൊത്തം കളക്ഷന്‍ ഇന്ത്യയില്‍ 262.30 കോടി രൂപയായി. ഒക്ടോബര്‍ 25ന് ലിയോയും 34.71 ശതമാനം ഒക്യുപെന്‍സി രേഖപ്പെടുത്തി. അതേ സമയം, ആറ് ദിവസത്തില്‍ യുകെയില്‍ ചിത്രം 11 കോടി നേടിയെന്ന് അവിടുത്തെ ഡിസ്ട്രിബ്യൂട്ടര്‍ എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു.
പല ബോളിവുഡ് ചിത്രങ്ങളും റിലീസ് ദിവസം തന്നെ ഇരട്ടയക്കം കടക്കാന്‍ പാടുപെടുമ്പോള്‍ ലിയോ ആദ്യ വര്‍ക്കിംഗ് ഡേയില്‍ ഈ നേട്ടം ഉണ്ടാക്കിയത് വളരെ നല്ല സൂചനയായി ട്രേഡ് അനലിസ്റ്റുകള്‍ കാണുന്നു. ലോകേഷ് കനകരാജിന്റെ വിജയ് ചിത്രം എന്നതായിരുന്നു ലിയോയിലേക്ക് പ്രേക്ഷക താല്‍പ്പര്യം ഉണര്‍ത്തിയത്.