വീട്ടില്‍ 10 ജോലിക്കാരുണ്ട്, എങ്കിലും ജോലികള്‍ നയന്‍സ് തന്നെ ചെയ്യും; വിഘ്‌നേഷ് പറയുന്നു

നയന്‍താരയെ കുറിച്ച് വിഘ്‌നേഷ് ശിവന്‍ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

author-image
Lekshmi
New Update
വീട്ടില്‍ 10 ജോലിക്കാരുണ്ട്, എങ്കിലും ജോലികള്‍ നയന്‍സ് തന്നെ ചെയ്യും; വിഘ്‌നേഷ് പറയുന്നു

തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും കരുത്തയായ സ്ത്രീ എന്നു വിശേഷിപ്പിക്കാവുന്ന വ്യക്തിത്വമാണ് നയന്‍താരയുടേത്. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് തമിഴ് മക്കള്‍ നയന്‍താരയെ വിളിക്കുന്നത്. നയന്‍സിന്റെ അഭിനയ മികവും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പുമാണ് താരത്തിന്റെ ഈ ജനപ്രീതിയ്ക്കടിസ്ഥാനം.

ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനും ഇരട്ടകുട്ടികള്‍ക്കുമൊപ്പം സന്തോഷകരമായൊരു ജീവിതം നയിക്കുകയാണ് നയന്‍താര. കുടുംബജീവിതത്തില്‍ കൂടൂതല്‍ അദ്ധ്യായങ്ങള്‍ തുറക്കുമ്പോഴും തന്റെ കരിയറിലും ശ്രദ്ധ പതിപ്പിച്ചാണ് നയന്‍താരയുടെ പ്രയാണ്.

നയന്‍താരയെ കുറിച്ച് വിഘ്‌നേഷ് ശിവന്‍ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ചില സമയങ്ങളില്‍ ഞങ്ങള്‍ വളരെ വൈകിയാണ് ഭക്ഷണം കഴിക്കുക, അര്‍ധരാത്രി 12 നും ഒരുമണിക്കുമെല്ലാം ചില സാഹചര്യങ്ങളില്‍ കഴിക്കേണ്ടിവരാറുണ്ട്. ആ സമയത്തെല്ലാം ക്ലീനിംഗും പാത്രങ്ങള്‍ കഴുകി വെയ്ക്കുന്നതുമെല്ലാം നയന്‍സാണെന്നാണ് വിഷ്‌നേഷ് പറയുന്നത്. വീട്ടില്‍ 10 ജോലിക്കാരുണ്ട്, അവരെയാരെയെങ്കിലും വിളിച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ, പക്ഷേ അതിനൊന്നും നയന്‍സ് മുതിരാറില്ല. ഇതൊരു ചെറിയ കാര്യമാണെന്നും ഇത്തരം സാഹചര്യങ്ങള്‍ നിരവധിയാണെന്നും വിഘ്‌നേഷ് പറയുന്നു.

എന്നാല്‍ തുറന്നുപറച്ചിലിനു കീഴെ വിഘ്‌നേശിനെ വിമര്‍ശിച്ചുകൊണ്ട് നിരവധി കമന്റുകളുണ്ട്, താങ്കള്‍ കഴിച്ച പാത്രമെങ്കിലും താങ്കള്‍ക്ക് കഴുകിക്കൂടേയെന്നാണ് ചിലര്‍ കമന്റു ചെയ്തിരിക്കുന്നത്.

vignesh shivan nayanthara actress