ധ്യാനിന് മനോഹരമായ പിറന്നാള്‍ സമ്മാനം, നല്‍കിയത് കരണ്‍ ജോഹര്‍! വന്‍ സര്‍പ്രൈസ് ഒരുക്കി വര്‍ഷങ്ങള്‍ക്കു ശേഷം ടീം

പ്രണവ് മോഹന്‍ലാലിന്റെ ജന്മദിനത്തിലാണ് പ്രേക്ഷകര്‍ക്ക് സര്‍പ്രൈസ് സമ്മാനിച്ച് വിനീത് ശ്രീനിവാസന്‍ സംവിധാനവും മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം നിര്‍മ്മാണവും നിര്‍വഹിക്കുന്ന പുതിയ ചിത്രം, വര്‍ഷങ്ങള്‍ക്കു ശേഷം അനൗണ്‍സ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു നായകനായ ധ്യാന്‍ ശ്രീനിവാസന്റെ ജന്മദിനത്തിലും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മനോഹരമായ ഒരു സമ്മാനം പ്രേക്ഷകര്‍ക്ക് നല്‍കിയിരിക്കുന്നു.

author-image
Web Desk
New Update

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ധ്യാനിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തിറക്കിയിരിക്കുന്നത്. ബോളിവുഡ് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ കരണ്‍ ജോഹര്‍, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ടോവിനോ, ആസിഫ് അലി തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ ചേര്‍ന്നാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്.

പ്രണവും ധ്യാനും ഒന്നിച്ച് പ്രത്യക്ഷപ്പെടുന്ന പോസ്റ്ററില്‍ പുരട്ചി തലൈവര്‍ എം ജി ആറിന്റെ സാന്നിധ്യവുമുണ്ട്. പ്രണവ് മോഹന്‍ലാല്‍ നായകനായ ഹൃദയം നിര്‍മ്മിച്ച മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം തന്നെയാണ് ഈ ചിത്രത്തിന്റെയും നിര്‍മ്മാണം നിര്‍വഹിക്കുന്നത്.

വിനീത് ശ്രീനിവാസന്‍ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ പ്രണവിനും ധ്യാനിനുമൊപ്പം നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച ലൗ ആക്ഷന്‍ ഡ്രാമക്ക് ശേഷം നിവിന്‍ പോളി, വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, വിശാഖ് സുബ്രഹ്‌മണ്യം എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെറിലാന്‍ഡ് സിനിമാസ് തന്നെയാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. ഇന്ത്യയിലെ തന്നെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ധര്‍മ്മ പ്രൊഡക്ഷന്‍സ്, മെറിലാന്‍ഡ് സിനിമാസ് നിര്‍മ്മിച്ച ഹൃദയത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക് റീമേക്ക് അവകാശവും കരസ്ഥമാക്കിയിട്ടുണ്ട്.

ഛായാഗ്രഹണം വിശ്വജിത്ത്, സംഗീതസംവിധാനം അമൃത് രാംനാഥ്, എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം, ആര്‍ട്ട് ഡയറക്ടര്‍ നിമേഷ് താനൂര്‍, കോസ്റ്റ്യൂം ദിവ്യ ജോര്‍ജ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്തിരൂര്‍, ചീഫ് അസോസിയേറ്റ് അഭയ് വാര്യര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ വിജേഷ് രവി, ടിന്‍സണ്‍ തോമസ്. പിആര്‍ഒ ആതിരാദില്‍ജിത്ത്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി വമ്പന്‍ സെറ്റുകളിട്ടാണ് ചിത്രം ഷൂട്ട് ചെയ്തത്. മാസങ്ങളാണ് സെറ്റ് വര്‍ക്കുകള്‍ക്ക് മാത്രമായി ചിലവഴിച്ചത്. വലിയൊരു ക്യാന്‍വാസില്‍ ഒരുക്കിയിരിക്കുന്ന ചിത്രം റംസാന്‍, വിഷു റിലീസായി ഏപ്രില്‍ മാസം തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.

malayalam movie vineeth sreenivasan movie news dhyan sreenivasan