അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ: 'എന്റെ തമ്പുരാൻ വീട്ടിലേക്ക് മടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം', സന്തോഷം പങ്കുവച്ച് ഉണ്ണി മുകുന്ദൻ

തന്റെ തമ്പുരാൻ വീട്ടിലേക്ക് മടങ്ങാൻ ഇനി കുറച്ച് മണിക്കൂറുകൾ മാത്രമേയുള്ളൂ എന്നും അതിൽ സന്തോഷമുണ്ടെന്നും ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.

author-image
Greeshma Rakesh
New Update
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ: 'എന്റെ തമ്പുരാൻ വീട്ടിലേക്ക് മടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം', സന്തോഷം പങ്കുവച്ച് ഉണ്ണി മുകുന്ദൻ

കൊച്ചി: 22ന് നടക്കുന്ന അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ സന്തോഷം പ്രകടിപ്പിച്ച് നടൻ ഉണ്ണി മുകുന്ദൻ. തന്റെ തമ്പുരാൻ വീട്ടിലേക്ക് മടങ്ങാൻ ഇനി കുറച്ച് മണിക്കൂറുകൾ മാത്രമേയുള്ളൂ എന്നും അതിൽ സന്തോഷമുണ്ടെന്നും ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.

'എന്റെ തമ്പുരാൻ വീട്ടിലേക്ക് മടങ്ങാൻ കുറച്ച് മണിക്കൂറുകൾ മാത്രമേയുള്ളൂ എന്ന വസ്തുത, എന്റെ ഹൃദയത്തെ അതിയായി സന്തോഷപ്പെടുത്തുന്നു. എല്ലാവർക്കും ഐശ്വര്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എല്ലാവർക്കും ജയ്ശ്രീറാം'. രാമക്ഷേത്രത്തിന്റെ പശ്ചാത്തലത്തിലുള്ള ശ്രീരാമന്റെ കാരിക്കേച്ചർ പങ്കുവച്ചാണ് താരത്തിന്റെ കുറിപ്പ്.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ നിരവധി പ്രമുഖരാണ് ഞായറാഴ്ച അയോധ്യയിലേയ്ക്ക് പുറപ്പെട്ടത്. രജനികാന്ത്, ധനുഷ്, കങ്കണ റണാവത്, അനുപം ഖേർ, വിവേക് ഒബ്രോയ് എന്നിവരും പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാൻ അയോദ്ധ്യയിലേക്ക് തിരിച്ചിട്ടുണ്ട്. ഇവരുടെ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.അതെസമയം പ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് അയോധ്യയിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷ.

രാമക്ഷേത്രത്തിന് ഭീകരവാദ ഭീഷണി അടക്കമുള്ള പശ്ചാത്തലത്തിലാണ് അയോധ്യയിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. ഉത്തർ പ്രദേശ് അതിർത്തിയിൽ നിരീക്ഷണവും വാഹന പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.

പ്രതിഷ്ഠാ ചടങ്ങും റിപ്പബ്ലിക് ദിനാഘോഷവും കണക്കിലെടുത്ത് ഡൽഹിയിലും അതീവ ജാഗ്രത നിർദ്ദേശം നൽകി. പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായുള്ള പ്രത്യേക പൂജകൾ രാമക്ഷേത്രത്തിൽ തുടരുകയാണ്.

india inaguration ayodhya ram temple Unni Mukundan