ഐഡന്റിറ്റിയില്‍ നായികയായി തൃഷ; പോസ്റ്റര്‍ പങ്കുവെച്ച് ടൊവിനോ

ടൊവിനോ തോമസ് നായകനായി എത്തുന്ന ഐഡന്റിറ്റി എന്ന ചിത്രത്തില്‍ നായികയായി തൃഷ. നടന്‍ ടൊവിനോയാണ് തൃഷ ചിത്രത്തിലെ ലീഡ് റോള്‍ ചെയ്യുന്നുവെന്ന പോസ്റ്റര്‍ പങ്കുവെച്ചത്.

author-image
Priya
New Update
ഐഡന്റിറ്റിയില്‍ നായികയായി തൃഷ; പോസ്റ്റര്‍ പങ്കുവെച്ച് ടൊവിനോ

കൊച്ചി: ടൊവിനോ തോമസ് നായകനായി എത്തുന്ന ഐഡന്റിറ്റി എന്ന ചിത്രത്തില്‍ നായികയായി തൃഷ. നടന്‍ ടൊവിനോയാണ് തൃഷ ചിത്രത്തിലെ ലീഡ് റോള്‍ ചെയ്യുന്നുവെന്ന പോസ്റ്റര്‍ പങ്കുവെച്ചത്.

ടൊവിനോയെ നായകനാക്കി ഫോറന്‍സിക് എന്ന ചിത്രമൊരുക്കിയ ഇരട്ട സംവിധായകര്‍ അഖില്‍ പോള്‍- അനസ് ഖാന്‍ എന്നിവരുടെ രണ്ടാമത്തെ ചിത്രമാണ് ഇത്. മഡോണ സെബാസ്റ്റ്യന്‍ ആണ് ചിത്രത്തിലെ മറ്റൊരു നായിക.

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഐഡന്റിറ്റി. രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്യത്തും സെഞ്ച്വറി കൊച്ചുമോനും ചേര്‍ന്നാണ് നിര്‍മ്മാണം.

സെപ്റ്റംബര്‍ 23 ന് ചിത്രീകരണം ആരംഭിക്കും. കൊച്ചി, ബംഗളൂരു, മൌറീഷ്യസ് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.തമിഴ് നായികമാരില്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് തൃഷ കൃഷ്ണന്‍.

രണ്ടായിരത്തിന്റെ തുടക്കം മുതലിങ്ങോട്ട് തൃഷ അഭിനയിച്ച ഒട്ടേറെ ചിത്രങ്ങള്‍ മലയാളികള്‍ സ്വീകരിച്ചിട്ടുണ്ട്. രണ്ട് ചിത്രങ്ങളിലാണ് തൃഷ ഇതുവരെ മലയാളത്തില്‍ അഭിനയിച്ചിട്ടുള്ളത്.

നിവിന്‍ പോളിക്കൊപ്പമെത്തി ഹേയ് ജൂഡും മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്റെ ഇനിയും റിലീസ് ചെയ്യപ്പെടാത്ത റാമുമാണ് ആ ചിത്രങ്ങള്‍.

tovino thomas identity trisha