ചെന്നൈ: ആരാധകരെ കണ്ട് മടങ്ങിയ തമിഴ് നടന് വിജയ്ക്ക് ഗതാഗത നിയമ ലംഘനത്തിന് പിഴ.വിജയ് മക്കള്‍ ഇയക്കത്തിന്റെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി മടങ്ങിയ വിജയ് രണ്ടില്‍ കൂടുതല്‍ ഇടങ്ങളില്‍ വെച്ച് സിഗ്നല്‍ പാലിക്കാത്തതിനും ഗതാഗത നിയമം ലംഘിച്ചതിനുമാണ് പിഴ.
ഇളയ ദളപതിക്ക് 500 രൂപയാണ് പിഴ ലഭിച്ചിരിക്കുന്നത്. പനൈയൂരില്‍ നിന്ന് നീലാംഗരെയിലെ വസതി വരെ താരത്തെ ആരാധകര്‍ അനുഗമിച്ചിരുന്നു.
പനൈയൂരിലെ ഗസ്റ്റ് ഹൗസിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം സ്വന്തം ആഡംബര കാറിലാണ് വിജയ് വീട്ടിലേക്ക് തിരിച്ച് പോയത്.
എന്നാല്‍ ആരാധകര്‍ പിന്നാലെ വന്നതോടെ വിജയ്യും ഡ്രൈവറും ചുവന്ന സിഗ്നല്‍ രണ്ടിലധികം സ്ഥലങ്ങളില്‍ തെറ്റിച്ചിരുന്നു. സിഗ്നലുകളില്‍ താരത്തിന്റെ കാര്‍ നിര്‍ത്താതെ പോകുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന് ഗതാഗത നിയമലംഘനത്തിന് പിഴയിട്ടത്.