'പിറന്നാൾ ആശംസകൾ മമ്മുക്ക'; ടിനി ടോം

മമ്മുട്ടിയെ കാണാൻ പോയാൽ തനിക്കായി ഒരു സിംഹാസനം കിട്ടാറുണ്ട് അതാണ് എനിക്ക് ജീവിതത്തിൽ നേടിയെടുക്കാൻ പറ്റിയ ഏറ്റവും വലിയ വിജയം നടൻ ടിനി ടോം.ജീവിതത്തിൽ ഭയം ഉള്ളത് ദൈവത്തിനെയും മമ്മൂട്ടിയെയുമാണെന്നും അത് സ്നേഹം കൊണ്ടുള്ള ഭയമാണെന്നും ടിനി പറയുന്നു. മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള കുറിപ്പിലാണ് ടിനി ഇക്കാര്യങ്ങൾ പങ്കുവച്ചത്.

author-image
Hiba
New Update

'പിറന്നാൾ ആശംസകൾ മമ്മുക്ക' മറന്നുപോയതല്ല മറ്റുള്ളവർക്ക് മമ്മുക്ക എന്താണെന്ന് അറിഞ്ഞിട്ടാവാം എന്റെ കുറിപ്പെന്നു കരുതി. എന്റെ വീട്ടിൽ പ്രധാന സ്ഥലത്ത് തൂക്കിയിട്ടിരിക്കുന്ന ചിത്രമാണിത്.വീട്ടിൽ എല്ലാവരും മമ്മുക്ക ഫാൻ ആൺ പക്ഷെ അമ്മയായിരുന്നു ആദ്യ ആരാധിക.നമ്മൾ എല്ലാം അറിയുന്നതും പഠിക്കുന്നതും അമ്മമാരിൽ നിന്നാണല്ലോ ശേഷം ഞാനും വലിയ ഒരു മമ്മുക്ക ഫാൻ ആയി മാറി.

പഠിക്കുന്ന കാലത്തു ആഴ്ച പതിപ്പ് കാത്തിരിക്കുമായിരുന്നു, മമ്മുക്കയുടെ ആത്മ കഥ വായിക്കാൻ. എന്റെ ആദ്യ വായന ശീലം. ഇക്കയിലേക്കു അടുക്കാൻ സാധാരണക്കാരനായ എനിക്ക് ഒരു സാധ്യതയും ഇല്ല. പിന്നേ ഒരു ആവാഹനം ആയിരിന്നു, അനുകരിച്ചു ,അനുകരിച്ചു കൂടെ അഭിനയിച്ചു.

പട്ടാളത്തിലും പ്രാഞ്ചിയേട്ടനിലും മമ്മുക്കയുടെ കൂടെ അഭിനയിക്കാൻ സാധിച്ചു.ഇനിയും ഒരുപാട് എനിക്ക് നേടാനുണ്ട് പക്ഷേ ഇപ്പോഴും മമ്മുക്കയുടെ അടുത്ത് ചെല്ലുമ്പോ എനിക്ക് ഒരു കസേര കിട്ടാറുണ്ട്, അതാണ് ഞാൻ ജീവിതത്തിൽ നേടിയ ഏറ്റവും വലിയ സിംഹാസനം...

ജീവിതത്തിൽ ഭയം ഉള്ളത് രണ്ട്‌ പേരെ മാത്രം ദൈവത്തിനെയും മമ്മുക്കയയെയും. അതും സ്‌നേഹം കൊണ്ടുള്ള ഭയം. സിനിമാ മാത്രമല്ല എങ്ങിനെ ജീവിക്കണം എന്നും പഠിച്ചത് ഇക്കയിൽ നിന്നും ആണ്.’’–ടിനി ടോം പറഞ്ഞു.

birthday tiny tom mamooty