'എനിക്ക് വേണ്ട നിന്റെ കാശും ഊള ചായേം'' ചിരിച്ചെപ്പ് തുറന്ന് 'തോല്‍വി എഫ്‌സി' ടീസര്‍

ചിരിച്ചെപ്പ് തുറന്ന് രസികന്‍ കുടുംബ കഥയുമായി തിയേറ്ററുകളില്‍ എത്താനൊരുങ്ങുന്ന 'തോല്‍വി എഫ്‌സി'യുടെ ടീസര്‍ പുറത്തിറങ്ങി.

author-image
Greeshma Rakesh
New Update
'എനിക്ക് വേണ്ട നിന്റെ കാശും ഊള ചായേം'' ചിരിച്ചെപ്പ് തുറന്ന് 'തോല്‍വി എഫ്‌സി' ടീസര്‍

 

ചിരിച്ചെപ്പ് തുറന്ന് രസികന്‍ കുടുംബ കഥയുമായി തിയേറ്ററുകളില്‍ എത്താനൊരുങ്ങുന്ന 'തോല്‍വി എഫ്‌സി'യുടെ ടീസര്‍ പുറത്തിറങ്ങി. തൊട്ടതെല്ലാം പൊട്ടി പാളീസാകുന്ന കുരുവിളയ്ക്കും കുടുംബത്തിനും തോല്‍വി ഒരു കൂടപ്പിറപ്പിനെപ്പോലെയാണ്. ജോലി, പണം, പ്രണയം തുടങ്ങി എല്ലാം ആ കുടുംബത്തിലെ ഓരോരുത്തര്‍ക്കും കൈവിട്ടു പോയിക്കൊണ്ടിരിക്കുകയാണ്.

ഈ അവസ്ഥയിലും ജീവിതം തിരിച്ചുപിടിക്കാനായി കുരുവിളയും കുടുംബവും നടത്തുന്ന നെട്ടോട്ടങ്ങളാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ ഹാസ്യത്തിന്റെ അകമ്പടിയില്‍ 'തോല്‍വി എഫ്‌സി'യിലൂടെ അവതരിപ്പിക്കുന്നത്. തോല്‍വി അത്ര നിസ്സാര കാര്യമല്ലെന്നും ചിത്രം പറഞ്ഞുവയ്ക്കുന്നുണ്ടെന്നാണ് ടീസറില്‍ നിന്ന് അറിയാനാകുന്നത്.

ബാംഗ്ലൂരില്‍ കംഫര്‍ട്ടബിളായ ഐടി ജോലി വിട്ട് സ്വന്തം നാട്ടില്‍ ചായ് നേഷന്‍ എന്ന സംരംഭം ആരംഭിക്കുകയാണ് കുരുവിളയുടെ മൂത്ത മകന്‍ ഉമ്മന്‍. കളിക്കുന്ന എല്ലാ കളികളിലും തോല്‍വി മാത്രം സ്വന്തമാക്കുകയാണ് കുരുവിളയുടെ രണ്ടാമത്തെ മകന്റെ ഫുട്‌ബോള്‍ ക്ലബ്ബായ തമ്പി എഫ്.സി. ക്രിപ്‌റ്റോ കറന്‍സിയില്‍ പണം നിക്ഷേപിച്ച് പറ്റിക്കപ്പെടുകയാണ് കുരുവിള.

ഇവരുടേയും ഇവരുമായി ബന്ധപ്പെടുന്നവരുടേയും ജീവിതങ്ങളാണ് ഫാമിലി കോമഡി ഡ്രാമ ജോണറില്‍ ഒരുക്കിയിരിക്കുന്ന സിനിമ മുന്നോട്ടുവയ്ക്കുന്നത്. കുരുവിളയായി ജോണി ആന്റണിയും ഉമ്മനായി ഷറഫുദ്ദീനുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുള്ളത്.

 

 

ജോര്‍ജ് കോരയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രം ഇതിനകം വേറിട്ട പോസ്റ്ററുകളുമായി പ്രേക്ഷകരുടെ മനം കവര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നതും സോഷ്യല്‍മീഡിയയിലടക്കം ഏറെ സ്വീകാര്യത നേടിയിരുന്നു.

ജോര്‍ജ് കോര തന്നെയാണ് സംവിധാനത്തിന് പുറമെ 'തോല്‍വി എഫ്സി'യുടെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ കുരുവിളയുടെ ഇളയമകന്റെ വേഷത്തില്‍ എത്തിയിരിക്കുന്നതും ജോര്‍ജ്ജ് കോരയാണ്.പ്രേക്ഷകരേവരും ഏറ്റെടുത്ത 'തിരികെ' എന്ന സിനിമയുടെ സംവിധായകരില്‍ ഒരാളായിരുന്ന ജോര്‍ജ് കോര നിവിന്‍ പോളി നായകനായ 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' എന്ന സിനിമയുടെ എഴുത്തുകാരില്‍ ഒരാളുകൂടിയാണ്.

അഭിനേതാവെന്ന നിലയിലും പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ അദ്ദേഹം 'പ്രേമം', 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള', 'ജാനകി ജാനെ' ഉള്‍പ്പടെയുള്ള സിനിമകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുമുണ്ട്.അല്‍ത്താഫ് സലീം, മീനാക്ഷി രവീന്ദ്രന്‍, ആശ മഠത്തില്‍, ജിനു ബെന്‍, രഞ്ജിത്ത് ശേഖര്‍, ബാലരങ്ങളായ എവിന്‍, കെവിന്‍ എന്നിവരാണ് 'തോല്‍വി എഫ്‌സി'യില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

'തിരികെ' എന്ന ചിത്രത്തിന് ശേഷം നേഷന്‍ വൈഡ് പിക്ചേഴ്സിന്റെ ബാനറില്‍ എബ്രഹാം ജോസഫ് ആണ് 'തോല്‍വി എഫ്സി'യുടെ നിര്‍മാണം. ഡിജോ കുര്യന്‍, പോള്‍ കറുകപ്പിള്ളില്‍, റോണി ലാല്‍ ജെയിംസ്, മനു മറ്റമന, ജോസഫ് ചാക്കോ, ബിനോയ് മന്നത്താനില്‍ എന്നിവരാണ് ചിത്രത്തിന്റെ സഹ നിര്‍മാതാക്കള്‍.

ഛായാഗ്രഹണം: ശ്യാമപ്രകാശ് എംഎസ്, എഡിറ്റര്‍, പോസ്റ്റ് പ്രൊഡക്ഷന്‍ ഡയറക്ടര്‍: ലാല്‍ കൃഷ്ണ, ലൈന്‍ പ്രൊഡ്യൂസര്‍: പ്രണവ് പി പിള്ള, പശ്ചാത്തല സംഗീതം: സിബി മാത്യു അലക്‌സ്, പാട്ടുകള്‍ ഒരുക്കുന്നത് വിഷ്ണു വര്‍മ, കാര്‍ത്തിക് കൃഷ്ണന്‍, സിജിന്‍ തോമസ് എന്നിവരാണ്. സൗണ്ട് ഡിസൈന്‍: ധനുഷ് നയനാര്‍, സൗണ്ട് മിക്‌സ്: ആനന്ദ് രാമചന്ദ്രന്‍, കലാസംവിധാനം: ആഷിക് എസ്, കോസ്റ്റ്യൂം: ഗായത്രി കിഷോര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജെപി മണക്കാട്, മേക്കപ്പ്: രഞ്ജു കോലഞ്ചേരി, കളറിസ്റ്റ്: ജോയ്‌നര്‍ തോമസ്, വിഎഫ്എക്‌സ്: സ്റ്റുഡിയോമാക്രി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ശ്രീകാന്ത് മോഹന്‍, ഗാനരചന: വിനായക് ശശികുമാര്‍, കാര്‍ത്തിക് കൃഷ്ണന്‍, റിജിന്‍ ദേവസ്യ, സ്റ്റില്‍സ്: അമല്‍ സി സദര്‍, വിതരണം: സെന്‍ട്രല്‍ പിക്‌ചേഴ്‌സ്, പിആര്‍ഒ: പി ശിവപ്രസാദ്, ഹെയ്ന്‍സ്, ഡിസൈന്‍സ്: മക്ഗഫിന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: സ്‌നേക്ക്പ്ലാന്റ്.

 

malayalam movie tholvi fc official teaser Sharafudheen George Kora